Latest News

ബിസിനസ്സില്‍ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തതായി പരാതി

പയ്യന്നൂര്‍: ഓണ്‍ലൈന്‍ ബിസിനസ്സില്‍ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി കബളിപ്പിച്ചതായി പരാതി. എടാട്ട് കേന്ദ്രീയ വിദ്യാലയത്തിന് സമീപം പ്രവ ര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വ്യാ പാരസ്ഥാപനത്തില്‍ പങ്കാളിയാക്കാമെന്ന് പറ ഞ്ഞ് പണം തട്ടിയെടുത്തുവെന്ന് കാണിച്ച് കണ്ണൂര്‍ വാരം മുതുകോത്ത് അഖില്‍ജിതിന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്
സ്ഥാപനം നടത്തുന്ന കൃപേഷ്, അഖില്‍ദേവ് എന്നിവര്‍ക്കെതിരെയാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.സ്ഥാപനത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് ഇരുവരും ചേര്‍ ന്ന്56,000 രൂപ വാങ്ങി കബളിച്ചുവെന്ന് പരാതിയില്‍ പറയുന്നു

No comments:

Post a Comment