Latest News

അപേക്ഷ ക്ഷണിക്കുന്നു

പയ്യന്നൂര്‍: കേരള സ്റ്റേറ്റ് അടിയോടി സമാജം സര്‍വ്വീസ് വെല്‍ഫയര്‍ ട്രസ്റ്റ് നല്‍കി വരുന്ന പി.എം. നാരായണന്‍ അടിയോടി സ്‌കോളര്‍ഷിപ്പിന് വയനാട്, കോഴിക്കോട്, കണ്ണൂര്‍ , കാസര്‍കോട് ജില്ലകളില്‍ പെട്ട അടിയോടി തറവാടുകളിലെ പ്രൊഫഷണല്‍ കോഴ്‌സിന് (എഞ്ചിനീയറിംഗ്, മെഡിസിന്‍ മാത്രം) പഠിക്കുന്ന കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.പഠനത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവരും സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലുമുള്ളവരായിരിക്കണം.
വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷയോടൊപ്പം കഴിഞ്ഞ പൊതുപരീക്ഷയില്‍ ലഭിച്ച മാര്‍ക്ക്‌ലിസ്റ്റിന്റെ കോപ്പി സഹിതം രക്ഷിതാവിന്റെ വരുമാനത്തെ സംബന്ധിക്കുന്ന ഡിക്ലറേഷനും പി.എം. ശ്രീധരന്‍ അടിയോടി, ചെയര്‍മാന്‍, കേരള സ്റ്റേറ്റ് അടിയോടി സമാജം സര്‍#്‌വീസ് വെല്‍ഫയര്‍ ട്രസ്റ്റ്, ആശിര്‍വാദ്, സായിമന്ദിരിന് സമീപം, ബൈപ്പാസ് റോഡ്, പയ്യന്നൂര്‍, ഫോണ്‍-9495648585 എന്ന വിലാസത്തില്‍ ജുലായ് ഇരുപത്തിയൊന്നിന് വെള്ളിയാഴ്ചക്കുള്ളില്‍ ലഭിക്കത്തക്കവിധം അയക്കണം.

No comments:

Post a Comment