Latest News

ടിപ്പര്‍ ലോറികള്‍ നിയമം ലംഘിക്കുന്നുവെന്ന്

കരിവെള്ളൂര്‍: റോഡ് നിയമങ്ങള്‍ കാറ്റില്‍ പറത്തി ടിപ്പറുകളില്‍ കല്ല് നിറച്ച് പോകുന്നത് പതിവാകുന്നു. പെരളം , കൊഴുമ്മല്‍, ഓണക്കുന്ന്, കുണിയന്‍, ഈയ്യക്കാട് പ്രദേശങ്ങളില്‍ കൂടിയാണ് ടിപ്പറുകള്‍ കടന്നുപോകുന്നത്. രാവിലെയും വൈകുന്നേരവും സമയക്രമം പാലിക്കാതെയാണ് ടിപ്പറുകള്‍ കടന്നുപോകുന്നത്. സ്‌കൂള്‍ സമയങ്ങളില്‍ ടിപ്പറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അത് പാലിക്കാറില്ല. ചില ടിപ്പറുകളുടെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും നമ്പര്‍പ്ലേറ്റ് പതിക്കാറില്ലെന്നും നാട്ടുകാര്‍ പറയുന്നു. നിയമം ലംഘിക്കുന്ന ടിപ്പറുകള്‍ക്കെതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

No comments:

Post a Comment