Latest News

എസ്.എഫ്.ഐ റാഗിംഗ് വിരുദ്ധ പ്രചാരണം

പയ്യന്നൂര്‍:റാഗിംഗ് വിരുദ്ധ കാലാലയത്തിനായി കൈകോര്‍ക്കാം എന്ന മുദ്രാവാക്യമുയര്‍ത്തി എസ്.എഫ്.ഐ പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി പ്രചരണ പരിപാടി നടത്തി. പയ്യന്നൂര്‍ കോളേജില്‍ വെള്ളരിപ്രാവിനെ പ റത്തി സംസ്ഥാന സെക്രട്ടറി എം. വിജിന്‍ ഉദ്ഘാടനം ചെയ്തു.യൂനിറ്റ് സെക്രട്ടറി ആദര്‍ശ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് കെ. മനുരാജ്, എം.കെ. ലജീഷ്, ടിവി. നിതിന്‍, അനശ്വര, അശ്വതി, എം.വി. ജിതിന്‍, അശ്വിന്‍ അശോക്എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്ന് പ്രാവിനെയും ഹൈഡ്രജന്‍ ബലൂണുകളും ആകാശത്തേക്ക് പറത്തി.

No comments:

Post a Comment