Latest News

തൊഴില്‍ പ്രശ്‌നം ഒത്തുതീര്‍പ്പായി

പയ്യന്നൂര്‍:പയ്യന്നൂരിലെ എ.ബി.സി- ഗ്രാന്റ് തേജസ് എന്നീ സ്ഥാപനങ്ങളിലെ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പുതുക്കിയ മനിമം കൂലിയും ക്ഷാമബത്തയും ലീവ് ആനുകൂല്യങ്ങളും പി.എഫ്, ഇ.എസ്.ഐ എന്നിവയും നടപ്പിലക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂനിയന്‍ സ്ഥാപന ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് നിലനില്‍ക്കുന്ന തൊഴില്‍ പ്രശ്‌നം ജില്ലാ ട്രേഡ്-1 ലേബര്‍ ഓഫീസര്‍ കെ. കരുണാകരന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പായി. പുതുക്കിയ മിനിമം കൂലിയും ക്ഷാമബത്തയും നല്‍
കുവാനും പി.എഫ്-ഇ.എസ്.ഐ എന്നിവ നടപ്പില്‍ വരുത്താനും നിയമാനുസൃതമായ ലീവ് ആനുകൂല്യങ്ങള്‍ അനുവദിക്കാനും തീരുമാനമായി.
എബിസി സ്ഥാപനത്തിനുവേണ്ടി വി. അജയകുമാറും ഗ്രാന്റ് തേജസിനുവേണ്ടി രാമചന്ദ്രനും യൂനിയനെ പ്രതിനിധീകരിച്ച് പി.വി. കുഞ്ഞപ്പന്‍, കണ്ടംകൊച്ചി നാരായണന്‍ എന്നിവരും പങ്കെടുത്തു.

No comments:

Post a Comment