Latest News

അനുമോദിക്കുന്നു

പയ്യന്നൂര്‍: ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസടു എന്നീ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ കുഞ്ഞിമംഗലം എന്‍.എസ്.എസ്. കരയോഗം കേഷ് അ വാര്‍ഡ്‌നല്‍കി ആദരിക്കുന്നു.
കരയോഗാതിര്‍ത്തിയില്‍ സ്ഥിരംതാമസക്കാരനായ മെമ്പര്‍മാരുടെ മക്കളുടെയും പേരമക്കളുടെയും സര്‍ട്ടിഫിക്കറ്റിന്റെയും കോപ്പിയും ഫോട്ടോയുമടക്കം ജൂലായ് പത്തിനു മുമ്പ് കരയോഗം ഭാരവാഹികള്‍ വശം എത്തിക്കേണ്ടതാണ്. ഫോണ്‍-9388200227.
പയ്യന്നൂര്‍:കോറോത്ത് കൊടക്കല്‍തറവാട് അംഗങ്ങളുടെ സംഗമവും ചെരുപുഴ ഗ്രാമ പഞ്ചായത്ത് അംഗമായ പി. രാമചന്ദ്രന്‍അടിയോടിക്കും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.വി. പ്രഭാകരന് സമസ്തകേരള സാഹിത്യ പരിഷത്ത് നിര്‍വ്വാഹക സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനും തിരികെ എന്ന ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്ത ബിജു കൊടക്കലിനും കേരള സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയ എഴുത്തുകാരായ അധ്യാപകരുടെ കൂട്ടായ്മയിലേക്ക് മാടായി വിദ്യാഭ്യാസ ഉപജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക എഴുത്തുകാരി സുജാത കൊടക്കലിന് സ്വീകരണവും , മികച്ച വിജയം കൈവരിച്ച എസ്.എസ്. എല്‍.സി, പ്ലസ്ടു കുട്ടികള്‍ക്കുള്ള അനുമോദനവും ജൂലായ് ഒമ്പതിന് ഞായറാഴ്ച ഉച്ചയ്കക് രണ്ട്മണിക്ക് തറവാട്ടങ്കണത്തില്‍ വെച്ച് നടക്കും. തുടര്‍ന്ന് ബിജു കോടക്കലിന്റെ ഷോര്‍ട്ട് ഫിലിം തിരികെ പ്രദര്‍ശിപ്പിക്കും.
പയ്യന്നൂര്‍:അന്നൂര്‍ പൂമാല ഭഗവതികാവിലെയും തായിനേരി കുറിഞ്ഞി ക്ഷേത്രത്തിലെയും വാലിയക്കാരുടെ മക്കളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ കേഷ് അവാര്‍ഡ് നല്‍കി അനുമോദിക്കുന്നു.
പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പിയും ജുലായ് അഞ്ചിനകം അപേക്ഷിക്കണം.ഫോണ്‍-04985 208120, 9446737421.

No comments:

Post a Comment