Latest News

മണ്‍പാത്ര ചൂള യുടെ മേല്‍ക്കൂര തകര്‍ന്നു

തളിപ്പറമ്പ്: തൃച്ചംബരത്തെ മണ്‍പാത്ര നിര്‍മ്മാണ വിഭാഗക്കാരുടെ ചൂളയുടെ മേല്‍ക്കൂര തകര്‍ന്നുവീണു. തൃച്ചംബരം ചിന്‍മയ വിദ്യാല യത്തിന് സമീപത്തെ പരമ്പരാഗത മണ്‍പാത്ര ചൂളയുടെ മേല്‍ ക്കൂരയാണ് ഇന്നലെ രാത്രി തകര്‍ന്നുവീണത്. രാത്രിയായതിനാല്‍ വലിയദുരന്തം ഒഴിവായി. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ചൂളയാ ണിത്. ഒരുകാലത്ത് തൃച്ചംബരം കലം നിര്‍മ്മിച്ചിരുന്നത് ഈ ചൂളയില്‍ വെച്ചാണ്. ഇപ്പോള്‍ നാമമാത്രമായ മണ്‍പാത്ര നിര്‍മ്മാണ തൊഴി ലാളികള്‍ മാത്രമേ ഇവിടെയുള്ളൂ. അരലക്ഷം രൂപയുടെ നഷ്ടം ക ണക്കാക്കുന്നു

No comments:

Post a Comment