Latest News

രാമന്തളി മാലിന്യ പ്രശ്‌നം: കേന്ദ്രമന്ത്രി ഉറപ്പ് നല്‍കി

കണ്ണൂര്‍: ഏഴിമല നാവിക അക്കാദമി സ്വീവേജ് ട്രീറ്റുമെന്റ് പ്ലാന്റ് മൂലം അടുത്ത ജനവാസ കേന്ദ്രമായ രാമന്തളിയിലെ വീടുകളിലെ കുടിവെള്ള സ്രോതസ്സുകള്‍ മലിനമാകുന്നുവെന്ന ജനാരോഗ്യ സംരക്ഷണ സമിതിയുടെ പരാതിയിന്മേല്‍ എം.കെ. രാഘവന്‍ എം.പി.കേന്ദ്രപ്രതിരോധ വകുപ്പ് മന്ത്രി അരുണ്‍ ജൈറ്റ്‌ലിക്ക് അയച്ച കത്തിന് മറുപടിയായി സത്വര നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. നാവിക അക്കാദമിയില്‍ പ്രവര്‍ത്തിക്കുന്ന സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് പരിസ്ഥിതി അവലോകന കമ്മിറ്റിയുടെയും കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും വിശദ പരിശോധനയിന്മേലാണ് സ്ഥാപിച്ചതെന്നും കഴിഞ്ഞ വര്‍ഷം കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും കേന്ദ്ര ജലവിഭവ വികസന സമിതിയുടെയും സം യുക്താഭിമുഖ്യത്തില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ മാലി ന്യം മണ്ണില്‍ കലരുന്നതായ് കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും വിശദ പരിശോധനക്ക് ശേഷം കമ്മിറ്റി മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ പരിഗണിക്കുന്നതാണെന്ന് മന്ത്രി സമ്മതിച്ചു. ജനാരോഗ്യ സംരക്ഷണ സമിതിയുടെ സമരത്തില്‍ നല്‍കിയ ഉറപ്പുകള്‍ പ്രകാരമുള്ള നാലിന കര്‍മ്മപരിപാടികളായ സ്വീവേജ് ട്രീറ്റുമെന്റ് പ്ലാന്റ് ടു ട്രൈന്‍ മെത്തഡോളജി വഴി സംസ്‌കരിക്കുക, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ വികേന്ദ്രീകരണം, പൊട്ടിയ പൈപ്പുകളുണ്ടെങ്കില്‍ പരിശോധിച്ച് മാറ്റുക, പഴയ പ്ലാന്റിന് എന്തെങ്കിലും കാരണവശാല്‍ നാശം സംഭവിക്കുകയാണെങ്കില്‍ പുതിയ പ്ലാന്റ് ജനവാസകേന്ദ്രത്തെ ബാധിക്കാ ത്ത ഒരിടത്തേക്ക് മാറ്റി സ്ഥാപിക്ക ല്‍ എന്നിവ സമയബന്ധിതമായ് നടപ്പാക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

No comments:

Post a Comment