Latest News

കെ.എസ്.എസ്.പി.യു രാമന്തളി യൂനിറ്റ് കണ്‍വെന്‍ഷന്‍

പയ്യന്നൂര്‍: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ രാമന്തളി യൂനിറ്റ് കണ്‍വെന്‍ഷനും പി.പി. കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ ഒമ്പതാം ചരമ വാര്‍ഷികദിനഅനുസ്മരണവും രാമന്തളിജി.എല്‍.പി സ്‌കൂളില്‍ വെച്ച് നടന്നു. യൂനിറ്റ് സെക്രട്ടറി യു.ജി. നമ്പൂതിരി സ്വാഗതം പറഞ്ഞു. യൂനിറ്റ് പ്രസിഡണ്ട് കെ. ശങ്കരന്‍ അടിയോടി മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. ബ്ലോക്ക് കമ്മിറ്റി മെമ്പര്‍ ടി.വി നാരായണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് രക്ഷാധികാരി പി. രാഘവന്‍ നമ്പ്യാര്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് കമ്മിറ്റി മെമ്പര്‍ കെ.വി. ശ്രീധരന്‍ മാസ്റ്റര്‍ നവാഗതരെ സ്വീകരിക്കലും മെമ്പര്‍ഷിപ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കണ്ണൂര്‍ ലൈബ്രറി കൗണ്‍സിലും അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയവും ഏപ്പെടുത്തിയ സി.കെ. ശേഖരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരത്തിന് അര്‍ഹനായ കെ.എം. പി. നമ്പീശന്‍ മാസ്റ്റര്‍ക്ക് അനുമോദനവും നല്‍കി. യൂനിറ്റ് ജോയിന്റ് സെക്രട്ടറി കെ. രവീന്ദ്രന്‍ നന്ദി പറഞ്ഞു.



No comments:

Post a Comment