Latest News

രാഷ്ട്രീയ ക്രിമിനലുകളെ രാഷ്ട്രീയ നേതൃത്വം തള്ളിപ്പറയണം

പയ്യന്നൂര്‍: വടക്കെ മലബാറിലെ സാംസ്‌കാരിക തലസ്ഥാനമായ പയ്യന്നൂരിലും പ്രാന്തപ്രദേശങ്ങളി ലും കഴിഞ്ഞകാലങ്ങളിലുണ്ടായ രാഷ്ട്രീയ സംഘട്ടനങ്ങളും കൊ ലപാതകങ്ങളും ഭീതിജനകമാണെന്നും സമാധാനാന്തരീക്ഷം കാംക്ഷിക്കുന്ന പയ്യന്നൂര്‍ നിവാസികളെ ദുഃഖിതരാക്കുന്നുവെ ന്നും ആയതിന് കടിഞ്ഞാണിടുവാന്‍ രാഷ്ട്രീയ നേതൃത്വം രാ ഷ്ട്രീയ ക്രിമനിലുകളെ തള്ളിപ്പറയണമെന്നും രാഷ്ട്രീയപരമാ യും നിയമപരമായും സാമ്പത്തികമായും യാതൊരു സഹായവും അവര്‍ക്ക് നല്‍കരുതെന്നും പീ പ്പിള്‍സ് മൂവ്‌മെന്റ് ഫോര്‍ പീസ്,പയ്യന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പയ്യന്നൂരിലും പ്രാന്തപ്രദേശങ്ങളിലും കഴിഞ്ഞകാലങ്ങളിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളുംസംഘട്ടനങ്ങളും വീടുകള്‍ ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും നേര്‍ക്കുണ്ടായ അതിക്രമങ്ങള്‍ ക്കും രാഷ്ട്രീയ നേതൃത്വം പറയുന്നന്യായീകരണങ്ങള്‍ക്ക് പൊ തുസമൂഹത്തിന്റെ അംഗീകാരം ലഭിക്കില്ലെന്നും യോഗം ഓര്‍മ്മപ്പെടുത്തി. രാഷ്ട്രീയ സംഘട്ടനങ്ങള്‍ അവസാനിപ്പിക്കുവാന്‍ മു ഖ്യമന്ത്രി മുന്‍കൈയെടുക്കണമെന്നും, സംഘട്ടനങ്ങള്‍ക്ക് നേതൃ ത്വംനല്‍കിയ മുഴുവന്‍ പ്രതികളെ യുംനിയമത്തിന്മുന്നില്‍കൊ ണ്ടുവരണമെന്നും പീപ്പിള്‍സ് മൂ വ്‌മെ ന്റ് ഫോര്‍ പീസ് ആവശ്യപ്പെട്ടു.
കേന്ദ്രവും കേരളവും ഭരിക്കു ന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നേ തൃത്വത്തിന് ജനങ്ങളുടെ ജീവ നും സ്വത്തിനും സംരക്ഷണം ന ല്‍കുവാന്‍ കൂടുതല്‍ ബാധ്യതയും ഉത്തരവാദിത്വവും ഉ ണ്ടെ ന്നുംപയ്യന്നൂരില്‍ സമാധാനാന്തരീക്ഷം സ്ഥാപിക്കുവാന്‍ മുന്‍ കൈയെടുക്കുമെന്നും അധികൃതരെയും മുഴുവന്‍ രാഷ്ട്രീയ നേതൃത്വത്തെയും സംഘടന ഭാരവാഹികള്‍ സന്ദര്‍ശിച്ച് സമാധാന യോ ഗം സംഘടിപ്പിക്കുവാന്‍ മുന്‍കൈയെടക്കുകയാണെന്നും പീപ്പിള്‍ സ് മൂവ്‌മെന്റിന്റെ ഇന്ത്യയിലെ പ്രമുഖ നേതാവ് പി.വി രാജഗോപാലന്‍ സ്ഥലം സന്ദര്‍ശിക്കുമെ ന്നും കെ.യു വിജയകുമാര്‍, അ ഡ്വ.ടോണിജോസഫ്, കാരയില്‍ സുകുമാരന്‍,ദാമോദരന്‍വെ ള്ളോറ, സി.വി. രാജഗോപാലന്‍, ടി.ജെ. തോമസ്, എന്‍.വി. ല ത്തീഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.



No comments:

Post a Comment