Latest News

ചീട്ടുകളി : ഒമ്പത് പേര്‍ പിടിയില്‍

ചന്തേര: ഹോട്ടല്‍മുറിയില്‍ പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന ഒമ്പതുപേരെ പോലീസ് പിടികൂടി. മട്ടലായി സീമൗണ്ട് ലോഡ് ജില്‍ വെച്ച് പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന തങ്കയത്തെ സി. മുഹമ്മദ് ഷെഫീഖ്(42), തൈക്കടപ്പുറത്തെ ലത്തീഫ്(48), മാവിലാകടപ്പുറത്തെ എം. ഫാറൂഖ്(31), കെ. റിയാസ് (38), ഇളമ്പച്ചിയിലെ മഹമ്മൂദ് (46), നീലേശ്വരത്തെ ഷെഫീഖ് ( 31), മാവിലാക്കടപ്പുറത്തെ അബ്ദുള്ള (30), വടക്കേപ്പുറത്തെ ഇബ്രാഹിം(43), വെള്ളാപ്പിലെ ഷറഫുദ്ദീന്‍ (42) എന്നിവരെയാണ് ചന്തേര എസ്. ഐ കെ.വി. ഉമേശനും സംഘ വും ഇന്നലെ രാത്രി എട്ടുമണിയോടെ പിടികൂടിയത്. കളിസ്ഥലത്തുനിന്ന് 45,000 രൂപയും പോലീ സ് പിടിച്ചെടുത്തു.

No comments:

Post a Comment