Latest News

തൊഴിലുറപ്പ് പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ നിയമലംഘനം നടത്തുന്നു: വി രാജന്‍

തൃക്കരിപ്പൂര്‍: തൊഴിലുറപ്പ് തൊ ഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിച്ചും കൂലി കൊടുക്കാ തെ യും കേന്ദ്രസര്‍ക്കാര്‍ നിയമലം ഘനമാണ് നടത്തുന്നതെന്ന് എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് ഫെഡറേ ഷന്‍( എ ഐ ടി യു സി ) കാസര്‍ കോട് ജില്ലാ സെക്രട്ടറി വി. രാജന്‍ പറഞ്ഞു. എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍( എ ഐ ടി യു സി ) തൃക്കരിപ്പൂര്‍ മണ്ഡലം കണ്‍വെ ന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയാ യി രുന്നു അദ്ദേഹം. കേന്ദ്രം കൊ ണ്ടുവന്ന നിയമത്തിലെ അപാക തകള്‍ കാരണമാണ് പുരുഷ ന്മാര്‍ ഈ രംഗത്തേക്ക് കടന്നു വരാത്തത്. അപാകതകള്‍ പരി ഹരിക്കാന്‍ നടപടി സ്വീകരിക്കു ന്നില്ലെന്ന് മാത്രമല്ല സ്ത്രീ തൊ ഴിലാളികള്‍ക്ക് അര്‍ഹമായ നി യമപരിരക്ഷ നല്‍കാനും തയ്യാ റാകാതെ പദ്ധതി തകര്‍ക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. കഴിഞ്ഞ എ ട്ടുമാസത്തോളംപണിയെടു ത്ത തൊഴിലാളിക ള്‍ക്ക് കൂലി കൊ ടുക്കാന്‍ അടിയന്തിരമായും ന ടപടിയുണ്ടാകണം. കൂലി അറുന്നൂറ് രൂപയായി വര്‍ദ്ധിപ്പി ക്കു കയും തൊഴില്‍ സമയം രാവി ലെ പത്ത് മാണി മുതല്‍ നാല് വരെയായി മാറ്റിനിശ്ചയി ക്ക ണമെന്നും അദ്ദേഹം പറഞ്ഞു. കണ്‍വെന്‍ഷനില്‍ രവീന്ദ്രന്‍ മാണിയാട്ട് അധ്യക്ഷത വഹി ച്ചു. സി പി ഐ മണ്ഡലം സെ ക്രട്ടറി എം വിജയകുമാര്‍, പി കുഞ്ഞമ്പു, വി വി സുനിത, ടി വി നളിനി എന്നിവര്‍ പ്രസം ഗിച്ചു. എ ഐ ടി യു സി മണ്ഡ ലം സെക്രട്ടറി എ അമ്പൂഞ്ഞി സ്വാഗതവും എം ഗംഗാധരന്‍ ന ന്ദിയും പറഞ്ഞു. ഭാരവാഹികളായി രവീന്ദ്രന്‍ മാ ണിയാട്ട് ( പ്രസിഡണ്ട് ), എ. രോഹിണി ( വൈസ് പ്രസി), എം.ഗംഗാധരന്‍(സെക്രട്ടറി) വി. സോജ ( ജോ. സെ ക്ര ട്ട റി)എ ന്നിവരെ തെരഞ്ഞെടുത്തു



No comments:

Post a Comment