Latest News

ഗാന്ധിയന്‍ പി.വി. രാജഗോപാല്‍ നാളെ പയ്യന്നൂരില്‍

പയ്യന്നൂര്‍: സൈ്വര്യജീവിതം ജനങ്ങളുടെ ജന്മാവകാശം, ഭരണകൂടം സമാധാനന്തരീക്ഷം ഉറപ്പുവരുത്തുക, രാഷ്ട്രീയപാര്‍ട്ടികള്‍ അക്രമമാര്‍ഗ്ഗം ഉപേക്ഷിക്കുക പയ്യന്നൂരിലെ രാഷ്ട്രാതിക്രമങ്ങള്‍ക്കെതിരെ കൈകോര്‍ക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി പീപ്പിള്‍സ് മൂവ്‌മെന്റ് ഫോര്‍ പീസിന്റെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം നാലുമണിവരെ നടക്കുന്ന പ്രാര്‍ത്ഥനാ ഉപവാസത്തിന് ഗാന്ധിയന്‍ പി.വി. രാജഗോപാല്‍ നേതൃത്വം നല്‍കും. കൂടാതെ വിവിധ സാമൂഹ്യ-സാംസ്‌കാരിക നേതാക്കളും പ്രാര്‍ത്ഥനാ ഉപവാസത്തില്‍ പങ്കെടുക്കും.

No comments:

Post a Comment