Latest News

തലസ്ഥാനത്ത് സിപിഎം-ബി.ജെ.പി സംഘര്‍ഷം; വ്യാപക അക്രമം

തിരു: കഴിഞ്ഞ രാത്രിയില്‍ ത ലസ്ഥാനത്ത് വിവിധ ഭാഗങ്ങ ളില്‍ നടന്ന ബിജെപി-സിപിഎം സംഘര്‍ഷത്തിനു തുടര്‍ച്ചയായി ഇന്ന് പുലര്‍ച്ചെയോടെ ബിജെപി സംസ്ഥാന കാര്യാല യത്തിനു നേരെ ആക്രമണം. സംസ്ഥാന അധ്യക്ഷന്‍ കുമ്മ നം രാജശേ ഖന്റേതടക്കം ആറു വാഹനങ്ങള്‍ അക്രമികള്‍ അടി ച്ചു തകര്‍ത്തു. പോലീസ് നോ ക്കിനില്‍ക്കെയായിരുന്നു അ ക്രമികളുടെ അഴിഞ്ഞാട്ടം. ഇന്ന് പുലര്‍ച്ചെ തന്നെ സിപിഎം സം സ്ഥാന സെക്രട്ടറി കോടിയേരി ബാല കൃഷ്ണന്റെ മകന്‍ ബനീഷ് കോടിയേരിയുടെ മരുതംകു ഴിയിലുളള വീടിനു നേരെയും ഒരു സംഘം അക്രമി ക്കുകയായിരുന്നു
ഇന്നലെ രാത്രിയോടെ ആ രം ഭിച്ച സംഘര്‍ഷമാണ് തല സ്ഥാ നത്തെ വിവിധ ഭാഗങ്ങ ളിലേക്ക് വ്യാപിച്ചത്. ആറ്റുകാല്‍, കാലടി, മണക്കാട് എന്നിവിടങ്ങളില്‍ ആ രംഭിച്ച സംഘര്‍ഷം നഗ രത്തി ലെ വിവിധ ഭാഗങ്ങളിലെ ഇരു പാര്‍ട്ടി നേതാക്കന്‍മാരുടെയും വീടുകള്‍ക്ക് നേരെയുള്ള ആക്ര മണമായി കലാശിക്കു കയായി രുന്നു. സംസ്ഥാന കമ്മിറ്റി ഓഫീ സി നു നേരെ ആക്രമണം നട ത്തി യത് സിപിഎമ്മാണെന്ന് ബിജെ പി ആരോപിച്ചു. സിപിഎം കൗ ണ്‍സിലര്‍ ഐ.പി.ബിനു, എ സ് എഫ്‌ഐ ജില്ലാ സെക്രട്ടറി പ്ര ജിന്‍ എന്നിവരുടെ നേതൃത്വ ത്തി ലുള്ള ഏഴംഗ സംഘമാണ് അക്ര മത്തിന് പിന്നിലെന്നാണ് ബി ജെപിയുടെ ആരോപണം. ബി ജെപി ഓഫീസിനു മുന്നില്‍ ഇ വര്‍ ആക്രമണം നടത്തുന്ന സി സിടിവി ദൃശ്യങ്ങളും പാര്‍ട്ടി പുറ ത്തുവിട്ടു. ആക്രമണം നടക്കു മ്പോള്‍ കുമ്മനം രാ ജശേ ഖരന്‍ ഓഫീസിലുണ്ടായിരുന്നു. ഓഫീസിനു മുന്നില്‍ മ്യൂസിയം എസ്‌ഐ അടക്കം അഞ്ചുപേര്‍ സുരക്ഷയ്ക്ക് ഉണ്ടായിരുന്നു വെ ങ്കിലും ഒരു സിവില്‍ പോലീസ് ഓഫീസര്‍ മാത്രമാണ് അക്രമി ക ളെ തടയാന്‍ ശ്രമിച്ചത്. അ ക്രമി കള്‍ വന്ന ബൈക്കിന്റെ നമ്പര്‍ ശേഖരിക്കാന്‍ ശ്രമിച്ച അ ദ്ദേഹ ത്തെ സംഘം മര്‍ദ്ദിക്കു ന്നത് സി സിടിവി ദൃശ്യങ്ങളില്‍ വ്യ ക്തമാണ്. കോടിയേരിയുടെ മകന്‍ ബി നീഷ് കോടിയേരിയുടെ വീടിനു നേരെയുണ്ടായ കല്ലേറില്‍ കാറിനും വീടിനും കേടുപറ്റി. വീ ടിന്റെ ജനല്‍ ചില്ലുകള്‍ ത കര്‍ന്നി ട്ടുണ്ട്.
കൂടാതെ കാറിന്റെ ഗ്ലാസും തകര്‍ന്നു. അക്രമം നടക്കുമ്പോള്‍ കോടിയരി ബാലകൃഷ്ണന്‍ വീ ട്ടിലുണ്ടായിരുന്നില്ല. സംഘര്‍ഷ ങ്ങളുടെ പശ്ചത്തലത്തില്‍ കൂടു തല്‍ പോലീസിനെ ജില്ലയുടെ വിവിധ മേഖലകളില്‍ വിന്യസിച്ചി രിക്കുകയാണ്. ഏകെജി സെന്റര്‍, ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടി ഓഫീസു കളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. അക്രമം നട?ന്ന പ്രദേശങ്ങള്‍ സിറ്റി പോലീസ് കമ്മീഷണര്‍ സ്പ ര്‍ജന്‍കുമാര്‍ സന്ദര്‍ശിച്ചു. അതേസമയം തലസ്ഥാനത്തെ ബിജെപി ആസ്ഥാനത്തിന് നേ രെയുണ്ടായ ആക്രമണം കണ്ടു നിന്ന രണ്ടു പോലീസ് ഉദ്യോഗ സ്ഥരെ ആഭ്യന്തരവകുപ്പ് സസ് പെന്‍ഡ് ചെയ്തു. ആക്രമണം നടക്കുമ്പോള്‍ മൂന്ന് പോലീസുകാരാണ് സംഭവ സ്ഥ ലത്തുണ്ടായിരുന്നത്. ഇതില്‍ ഒരു സിവില്‍ പോ ലീസ് ഓഫീസര്‍ അ ക്രമികളെ തടയാന്‍ ശ്രമി ച്ചെ ങ്കിലും ഇയാ ള്‍ക്ക് മര്‍ദ്ദനമേറ്റു. മറ്റ് രണ്ടു പേര്‍ കണ്ടുനില്‍ക്കു കയായിരുന്നു. ഇ വര്‍ക്കെതിരേ യാണ് നടപടി വ ന്നിരിക്കുന്നത്.

No comments:

Post a Comment