Latest News

യൂത്ത് കോണ്‍ഗ്രസ്സ് അന്നദാനം നടത്തി

പയ്യന്നൂര്‍: യൂത്ത് കോണ്‍ഗ്രസ്സ് പയ്യന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.പി. സജിത്ത് ലാല്‍ അനുസ്മരണഭാഗമായി പയ്യന്നൂര്‍ ശ്രീനാരായണ വിദ്യാലയത്തിലെ അന്തേവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് അന്നദാനം നടത്തി. പ്രവര്‍ത്തകര്‍ ഒരുദിവസം അന്തേവാസികള്‍ക്കൊപ്പം ചെലവഴിച്ചു. തുടര്‍ന്ന് ദാമുവും സം ഘവും അവതരിപ്പിച്ച സംഗീതവിരുന്നും നടന്നു.ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് അഡ്വ. ഡി.കെ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സതീശന്‍ കാര്‍ത്തികപ്പള്ളി, അധ്യക്ഷത വഹിച്ചു. കെ. ജയരാജ്, മഹേഷ് കുന്നുമ്മല്‍, കെ.ടി. ഹരീഷ്,, പ്രഭാത് അന്നൂര്‍, എ. രൂപേഷ്, പയ്യന്നൂര്‍ വിനീത് കുമാര്‍, ദിലീപന്‍ പെരിയാട്ട് എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment