Latest News

പയ്യന്നൂരില്‍ എ.ടി.എം കവര്‍ച്ച

പയ്യന്നൂര്‍: പുതിയ ബസ് സ്റ്റാന്റിന് സമീപം പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്‍ ബാങ്കിന്റെ എ.ടി.എം. മെഷീന്‍ തകര്‍ത്ത് കവര്‍ച്ചാശ്രമം. ഇന്ന് പുലര്‍ച്ചെ രണ്ട്മണിയോടെയാണ് സംഭവം. ഇന്ന് രാവിലെ എ.ടി.എമ്മില്‍ നിന്നും പണം എടുക്കാനെത്തിയവരാണ് മെഷീന്‍ തകര്‍ത്ത നിലയില്‍ കണ്ടത്. ഉടന്‍ പോലീസിലും ബാങ്ക് അധികൃതരെയും വിവരമറിയിക്കുകയായിരുന്നു. പോലീസ് നിരീക്ഷണ ക്യാമറ പരിശോധിച്ചുവരികയാണ്. പുലര്‍ച്ചെ രണ്ട് മണിയോടെ ഇരുപത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന യുവാവ് മുഖം മറച്ച നിലയില്‍ ചുറ്റികയുമായി കൗണ്ടറില്‍ കയറി എ.ടി.എം മെഷീന്‍ തകര്‍ക്കുന്നത് കൗണ്ടറിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇത് പോലീസ് പരിശോധിച്ചുവരികയാണ്. സമീപമുള്ള കെട്ടിടങ്ങളിലെ നിരീക്ഷണ ക്യാമറകളും പോലീസ് പരിശോധിക്കുന്നുണ്ട്. മെഷീന്‍ തകര്‍ക്കപ്പെട്ടിട്ടുണ്ടെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.പയ്യന്നൂര്‍ എസ്.ഐ കെ.പി. ഷൈനും സംഘവും സ്ഥലത്തെത്തി. കണ്ണൂരില്‍ നിന്ന് ഫോറന്‍സിക് വിഭാഗവും മറ്റും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. പരിശോധിച്ചശേഷം മറ്റ് കാര്യങ്ങളിലേക്ക് പോലീസ് നീങ്ങുമെന്നാണറിയുന്നത്. ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലം പരിശധിക്കും. ദിവസങ്ങള്‍ക്ക് മുമ്പ് ഫെഡറല്‍ ബാങ്കിന്റെ പെരുമ്പയിലെ എ.ടി.എം കൗണ്ടറും തകര്‍ത്തനിലയില്‍ കണ്ടെത്തിയിരുന്നു. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. 

No comments:

Post a Comment