Latest News

അമ്പത് ലിറ്റര്‍ മാഹി മദ്യവുമായി മൂന്നുപേര്‍ പിടിയില്‍

കണ്ണൂര്‍: വാഹന പരിശോധനക്കിടെ നാനോകാറില്‍ കടത്തിക്കൊ ണ്ട് പോകുകയായിരുന്ന അമ്പത് ലിറ്റര്‍ മാഹി മദ്യം പിടികൂടി. കോ ഴി ക്കോട് താലൂക്കില്‍ മലാം കന്ന് വീട്ടില്‍ മെയ്തീന്‍ മകന്‍ കെ. പി.ഷ ക്കീര്‍ (43 ), കോഴികോട് താലൂക്കില്‍ കൊടിയത്തൂര്‍ വില്ലേജില്‍ ആനയാം കുന്ന് ദേശത്ത് പെടുവണ്ണിക്കല്‍ വീട്ടില്‍ ശ്രീധരന്‍ മകന്‍ സുധീഷ് പി (33) കോഴി കോട് താലൂക്കില്‍ കുമാരനല്ലൂര്‍ വില്ലേജില്‍ എടലമ്പാട്ട് ദേശത്ത് തയ്യില്‍ വീട്ടില്‍ മെയ്തീന്‍ മകന്‍ ടി. നസീം എന്നിവരെഎക്‌സൈസ്‌സംഘംപിടികൂടി. ഇവര്‍ സഞ്ചരിച്ച നാനോ കാറും നൂറ്കുപ്പി മാഹി മദ്യവും കസ്റ്റഡിയില്‍ എടു ത്തു. ഏക്ലെസ് ഇന്‍ സ്‌പെക്ടര്‍ കെ. കെ ഷിജില്‍ കുമാര്‍ പ്രിവന്റീവ് ഓഫീസര്‍ സി.വി. ദിലീപ് സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ എം രമേശന്‍, വിനോദ് കമാര്‍ സി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

No comments:

Post a Comment