Latest News

ഡി.വൈ.എഫ്.ഐ നേതാവിന് കഞ്ചാവ് മാഫിയയുടെ ഭീഷണി

പഴയങ്ങാടി: കഞ്ചാവ് മാഫിയക്കെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച ഡി.വൈ.എഫ്.ഐ നേതാവിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതായി പരാതി.
വെങ്ങര ചെമ്പല്ലിക്കുണ്ട് സ്വദേശിയും ചെറുതാഴം ബാങ്ക് ജീവനക്കാരനും ഡി.വൈ.എഫ്.ഐ മാടായി ബ്ലോക്ക് പ്രസിഡണ്ടുമായ വരുണ്‍ ബാലകൃഷ്ണനെയാണ് ഭീഷണിപ്പെടുത്തിയത് രണ്ട്ദിവസം മുമ്പ് എക് സൈസ് സംഘം പഴയങ്ങാടിയി ലെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ നിന്നും കഞ്ചാവും ലഹരി സാധനങ്ങളുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവ് മാഫിയക്കെതിരെ പ്ര തിഷേധ പ്രകടനം നടത്തിയതി നെതുടര്‍ന്ന്എക്‌സൈസ്‌സം ഘം അറസ്റ്റ് ചെയ്ത മുഹമ്മദ് അഷറഫിന്റെ സഹോദരനും കണ്ടാല റിയാവുന്ന മറ്റൊരാളുമാണ് വീട്ടി ല്‍ അതിക്രമിച്ച് കയറി വധഭീഷണി മുഴക്കിയതെന്ന് ഡി.വൈ.എഫ്.ഐ നേതാവ് പഴയങ്ങാടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

No comments:

Post a Comment