പയ്യന്നൂര്‍: കുടിവെളള പൈപ്പ് പൊട്ടിതകര്‍ന്ന് റോഡില്‍ ചതിക്കുഴികളുണ്ടായത് വാഹനയാത്രക്കാര്‍ക്കും വഴിയാത്രക്കാര്‍ക്കും ദുരിതമായി. പഴയ ബസ് സ്റ്റാന്റിന് സ മീപം മെയിന്‍ റോഡില്‍ ജപ്പാന് കുടിവെള്ള പദ്ധതിക്കായി റോഡ് കീറി പൈപ്പ്ലൈന് വലിച്ച ഭാ ഗത്തെ പൈപ്പ് പൊട്ടുകയും റോഡില്‍ വലിയ കുഴികള്‍ രൂപപ്പെടുകയുമാണുണ്ടായത്. പൊട്ടിയ പൈപ്പ് ലൈന്‍ വാഹനങ്ങളില്‍ തട്ടിത്തകര്‍ന്ന് റോഡ് യാത്ര ദുരിതമായി. കഴിഞ്ഞദിവസം വൈകുന്നേരത്തോടെ പൈപ്പില്‍ നിന്ന് ജലം ഒഴുകുന്നത് ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ഇന്ന് രാവിലെ റോഡില്‍ പൈപ്പിടാന്‍ വെട്ടിപൊളിച്ച റോഡില്‍ താഴ്ന്ന് കിടന്നിരുന്ന പൈപ്പ് ഒരു ഭാഗത്ത് പൊട്ടി റോഡില്‍ ഉയര്‍ന്നുനില്‍ക്കുകയും വാഹനങ്ങളില്‍ തട്ടി ചെളിവെള്ളം കാല്‍നടയാത്രക്കാരുടെ ദേഹത്ത് തെറിക്കുകയുമായിരുന്നു. ആവശ്യക്കാര്‍ക്ക് കണക്ഷന് നല്‍കാനായി റോഡിന് കുറുകെ ഇട്ട പൈപ്പാണ് പൊട്ടി ഇത്തരത്തില്‍ വാഹനയാത്രക്കാര്‍ക്ക് ദുരിതമായി മാറിയത്. ജനങ്ങളുടെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പൈപ്പുകള്‍ നീക്കം ചെയ്തു.
റോഡിന് കുറുകെയിട്ട പൈപ്പ് പൊട്ടി വാഹനയാത്രക്കാര്‍ ദുരിതത്തില്‍
റോഡിന് കുറുകെയിട്ട പൈപ്പ് പൊട്ടി വാഹനയാത്രക്കാര്‍ ദുരിതത്തില്‍
Reviewed by Online News
on
04:22:00
Rating: 5
Subscribe to:
Post Comments (Atom)
No comments:
Post a Comment