Latest News

പതിനെട്ട് കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയില്‍

ശ്രീകണ്ഠാപുരം: വില്‍പനക്കായി കൊണ്ടുപോവുകയായിരുന്ന പതിനെട്ട് കുപ്പി വിദേശമദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി.
പയ്യാവൂര്‍ സ്വദേശി അനില്‍കുമാറി(45)നെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍പി.പി. ജനാര്‍ദ്ദനന്‍, പ്രിവന്റീവ് ഓഫീസര്‍ ഒ. അബ്ദുള്‍നിസാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.വി അഷ്‌റഫ്, കെ. രത്‌നാകരന്‍, ടി.വി. ഉജേഷ്, പി. ഷിബു, പി.വി.പ്രകാശന്‍ എന്നിവര്‍ അടങ്ങിയ സംഘം പയ്യാവൂര്‍ ടൗണില്‍ വെച്ച് പിടികൂടിയത്.
എട്ട് കുപ്പി വിദേശമദ്യവുമായി കുടിയാന്മല പുലികകുരുമ്പയിലെ പി.എം. തോമസി(67)നെ ആലക്കോട് പഞ്ചായത്ത് ബസ്സ് വെയിറ്റിംഗ് ഷെഡ്ഡിന് സമീപം വെച്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റെനി ഫെര്‍ണ്ണാണ്ടസും സംഘവും പിടികൂടി




No comments:

Post a Comment