Latest News

ബഷീര്‍, ടി പി സുകുമാരന്‍ അനുസ്മരണം നടത്തി

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ യുവകലാസാഹിതിയുടെ ആ ഭിമുഖ്യത്തില്‍ വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍, നാടക പ്രതിഭ ഡോ. ടി പി സുകുമാരന്‍ അനുസ്മരണം നടത്തി. തൃക്കരിപ്പൂര്‍ ഗവ. ഹൈസ്‌കൂളില്‍ നടന്ന പരിപാടി യുവകവി സന്തോഷ് ഒഴിഞ്ഞവളപ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഷാജഹാന്‍ തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിച്ചു. സി പി ഐ തൃക്കരിപ്പൂര്‍ ലോക്കല്‍ സെക്രട്ടറി എം. ഗം ഗാധരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പി. രാമകൃഷ്ണന്‍, പ രങ്ങേന്‍ സദാനന്ദന്‍, ഗംഗാധരന്‍ ഇടയിലക്കാട് എന്നിവര്‍ പ്രസം ഗിച്ചു. ഉദിനൂര്‍ സുകുമാരന്‍ സ്വാഗതം പറഞ്ഞു.

No comments:

Post a Comment