Latest News

ബാലിദ്വീപ്: രാമേശ്വരം പോലെ ഒരു ക്ഷേത്ര നഗരം

ഇന്ത്യയിലെ രാമേശ്വരം പോലെ തോന്നിപ്പിക്കുന്ന ഒരു ദ്വീപാണ് ഇന്ത്യോനേഷ്യയിലെ ബാലിദ്വീപ് നഗരം.
ഇന്തോനേഷ്യ 18108 ദ്വീപുകളടങ്ങിയ ഒരു രാജ്യമാണ്. ഇതില്‍ ഏഴായിരം ദ്വീപുകളില്‍ മാത്രമാണ് 
ജനവാസമുള്ളത്. ലോകത്ത് ജനസംഖ്യയില്‍ നാലാം സ്ഥാനത്തുനില്‍ക്കുന്ന ജാവ എന്ന വലിയ ദ്വീപിലാണ് 
തലസ്ഥാനമായ ജകാര്‍ത്ത സ്ഥിതി ചെയ്യുന്നത്. ജനവാസ ദ്വീപുകളിലൊന്നാണ് 
പ്രശസ്തമായ ബാലിദ്വീപ്. ഇന്ത്യോനേഷ്യ മുസ്ലിംഭൂരിപക്ഷ രാഷ്ട്രമാണ്. ജനസംഖ്യയില്‍ എണ്‍പത്തിയെട്ട് 
ശതമാനവും മുസ്ലിംകളാണ്. ലോകത്ത് ഏറ്റവുമധികം മുസ്ലിംകളുള്ള രാജ്യവും ഇന്തോനേഷ്യയാണ്. എന്നാല്‍ ബാലിദ്വീപില്‍ ഹിന്ദുക്കളാണ് ബഹുഭൂരിപക്ഷം. മറ്റ് മതക്കാര്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ്. 4225384 ആണ് ബാലിയിലെ ജനസംഖ്യ. ഏഷ്യാ വന്‍കര അവസാനിക്കുന്നത് തെക്കുകിഴക്കനേഷ്യന്‍ അതിര്‍ത്തിയായ ബാലിദ്വീപിലാണ്. അതിനപ്പുറം ആഴമേറിയ വിസ്തൃതമായ കടലിന്നപ്പുറമുള്ള 
ആസ്‌ത്രേലിയ വന്‍കരയാണ്. മുന്‍കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന പോളിനേഷ്യന്‍ ദ്വീപുകളെന്ന വിസ്തൃതമായ സമുദ്രപൈതൃകത്തിന്റെ അരികുചേര്‍ന്നവയാണ് ഈ ദ്വീപുകളെല്ലാം., കേരളത്തില്‍ നിന്നും 
6500 കിലോമീറ്റര്‍ അകലെയാണ് ബാലിദ്വീപ് സ്ഥിതി ചെയ്യുന്നതെങ്കിലും കേരളത്തിന്റെ പച്ചപ്പകര്‍പ്പുകള്‍ ഇവിടെ കാണാന്‍ സാധിക്കുന്നു. തെങ്ങ്, കവുങ്ങ്, വാഴ നെല്ല് പഴവര്‍ഗ്ഗങ്ങള്‍ ഇവിടെ സുലഭമാണ്. പക്ഷെ ജനങ്ങള്‍ ശാന്തശീലരും സുന്ദരന്മാരുമായ മംഗോളിയന്‍ രൂപ സാദൃശ്യമുള്ളവരാണ്. ബാലി സ്ത്രീകള്‍ കേരളത്തിലെ ഗ്രാമീണ സ്ത്രീകളെപ്പോലെ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവരാണ്. 
ബാലിദ്വീപിന്റെ തലസ്ഥാനം ഡെന്‍പാസറാണ്. രാജ്യാന്തര വിമാനത്താവളവും ഇവിടെയുണ്ട്. 
2243ചതുരശ്ര മൈല്‍ വിസ്തൃതിയാണീ പ്രദേശത്തിന്. കുന്നുകളും പാടങ്ങളും ധാരാളമുണ്ട്. അഗ്നിപര്‍വ്വതത്തിന്‌റെ സാമീപ്യവുമുണ്ട്. രാഷ്ട്രഭാഷയ്ക്ക് പുറമെബാലി ഭാഷയാണ്. പ്രചാരം. ക്ഷേത്രങ്ങളുടെ 
ആധിക്യമാണ് ദ്വീപിലെ പ്രത്യേകത.ആയിരക്കണക്കിന് ക്ഷേത്രങ്ങളുണ്ടിവിടെ.മിക്ക വീടുകളോടനുബന്ധിച്ചും കൊച്ചു കൊച്ചു ക്ഷേത്രങ്ങളുണ്ട്. കുടുംബത്തിന്റെ സമ്പന്നതക്കനുസരിച്ച് ക്ഷേത്രങ്ങളുടെ വലുപ്പവും കൂടും. ക്ഷേത്ര ഭാഷ സംസ്‌കൃതമാണ്. രാമേശ്വരം ക്ഷേത്ര സമുച്ചയത്തെ പറ്റി ഇവിടുത്തെ 
തന്ത്രിമാര്‍ക്കറിയാം. പുരാണകാലത്ത് ഇന്ത്യയുടെ ഭാഗം പോലെ കണക്കാക്കിയ മലയന്‍ 
നാടുകളില്‍ ഇന്ത്യയില്‍നിന്നെത്തിയ സംസ്‌കൃതഭാഷ പ്രചാരത്തിലുണ്ടായിരുന്നു. ഇതിനടുത്ത സുമാത്രയിലും മറ്റും ഭരണമുണ്ടായിരുന്നു.ആളുകളുടെ പേരുകളും അതിനനുസരിച്ചായിരുന്നു. ഇപ്പോഴും അത്തരം പേരുകള്‍ ചിലേടത്ത് നിലവിലുണ്ട്. ഇന്ത്യേനേഷ്യ വിനോദ സഞ്ചാരികളെ ആകര്‍ഷകമാക്കുന്ന 
രാജ്യമല്ല. അതുകൊണ്ട് ഇന്ത്യോനേഷ്യയിലേക്ക് ടൂര്‍പാക്കേജുകള്‍ ഒന്നുമില്ല. പക്ഷെ, ഇന്ത്യോനേഷ്യയില്‍ പെട്ടബാലിദ്വീപ് സഞ്ചാരികളുടെ പറുദീസയാണ്. വിശ്വാസികളുടെയും ബാലിദ്വീപിലേക്ക് 
ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും ധാരാളം സഞ്ചാരികള്‍ എത്തുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് പ്രത്യേകിച്ച് തെക്കെ ഇന്ത്യയില്‍ നിന്നാണ് ധാരാളമായി എത്തുന്നത്. മനുഷ്യപരിണാമത്തിന്റെ ആദ്യ ചുവടുകള്‍ ഇന്ത്യോനേഷ്യയെന്ന് ഇപ്പോള്‍ പേരുള്ള ഈ ദ്വീപ് രഷ്ട്രത്തില്‍ നിന്നുകൂടിയാണ് ആരംഭിച്ചത്. അഞ്ചുലക്ഷം വര്‍ഷം മുമ്പ് ഹമോ ഇറക്ട്‌സ് എന്ന ആദിമനരന്‍ ജാവാ ദ്വീപില്‍ ജിവിച്ചിരുന്നു. ഈ പുരാതനത്വമെല്ലാം കടന്നുകഴിഞ്ഞ് ഒരു ലക്ഷം വര്‍ഷമെങ്കിലും ആയിരിക്കണം ഈ പ്രദേശത്തേക്ക് ആധുനിക മനുഷ്യന്‍ അഥവാ ഹോമോ സ്‌പെയിനീസ് എത്തിയിട്ട്. എന്തുമാത്രം പൗരാണികതയാണ് ഈ രാജ്യം അവകാശപ്പെടുന്നത്. പൗരാണികതയില്‍ മനസ്സൂന്നിക്കൊണ്ടല്ല സഞ്ചാരികള്‍ എത്തുന്നത്. മരതകക്കുന്നുകളും 
ശുദ്ധജല തടാകങ്ങളും മനോഹരമായ കടല്‍ത്തീരങ്ങവും വശ്യതയാര്‍ന്ന സ്വഭാവ 
വൈശിഷ്ടതയുള്ള ജനതയും നൂറ്റാണ്ടുകളായി വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഒപ്പം 
ക്ഷേത്രങ്ങള്‍ നിറഞ്ഞ പുണ്യഭൂമിയായും പരിഗണിക്കപ്പെടുന്നതാണ്. ബാലിദ്വീപ് ഇന്ത്യോനേഷ്യന്‍ കറന്‍സിയായ റുപ്പിയ തന്നെയാണ് ആ രാഷ്ട്രത്തില്‍പെട്ട ബാലി ദ്വീപിലെയും നാണയം. ഇരുന്നൂറ് റുപ്പികയ്ക്ക് 
ഇന്ത്യയിലെ ഒരു രൂപ മാത്രമാണ് ലഭിക്കുക. 

No comments:

Post a Comment