Latest News

പയ്യന്നൂരിലെ അക്രമംനാല് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പയ്യന്നൂര്‍: സി.പി.എം ബ്രാഞ്ച് സെ ക്രട്ടറിയുടെ വീടിന് നേരെ ബോം ബെറിഞ്ഞ സംഭവത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ എട്ടിക്കുളം മൊട്ടക്കുന്നിലെ കെ. അനൂപി(22)നെപയ്യന്നൂര്‍ സി.ഐ എം.പി ആസാദ് അറസ്റ്റ് ചെയ്തു.സി.പി.എം-ബി.ജെ.പിസംഘര്‍ഷത്തെ തുടര്‍ന്ന് കക്കംപാറയിലെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനുനേരെ ബോം ബെറിയുകയും സി.പി.എം പ്രവ ര്‍ത്തകരുടെ വീട് അക്രമിച്ച് തക ര്‍ക്കുകയും ചെയ്ത കേസിലാണ് നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.ആര്‍.എസ്.എസ് പ്രവര്‍ത്തകരായ സി. ലിജു(31), കെ. മധു (34), ചിറ്റടിയിലെ സി. സുഗേഷ്(25) എന്നിവരെയാണ് എസ്.ഐ കെ.പി. ഷൈനും സംഘവും അറസ്റ്റ് ചെയ്തത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറി കക്കംപാറയിലെ ജനാര്‍ദ്ദനന്റെ വീടിനുനേരെ ബോംബെറിയുകയും പ്രവര്‍ത്തകരായ ക ക്കംപാറയിലെ ചുണ്ണാമ്പി കല്യാണി, മൗവ്വനാല്‍ ഗൗരി എന്നിവരുടെ വീട് അടിച്ചുതകര്‍ക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്.പ്രതികളെ ഇന്ന് ഉച്ചയോടെ പയ്യന്നൂര്‍ ഒന്നാംക്ലാസ് മജിസ ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി.



No comments:

Post a Comment