Latest News

ജനകീയ കൂട്ടായ്മകള്‍ ഇന്നുമുതല്‍

പയ്യന്നൂര്‍: ആര്‍.എസ്.എസ് എസ് അക്രമങ്ങള്‍ക്കെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ ഏരിയയിലെ ലോക്കല്‍ കേന്ദ്രങ്ങളില്‍ ജനകീയ കൂട്ടായ്മകള്‍ നടത്തുന്നു. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് പെരളം പാച്ചേനി പുന്നക്കോടന്‍ സ്മാരക വായനശാല, അന്നൂര്‍ അമ്പലം പരിസരം, ഇരുപത്തിനാലിന് തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് കണ്ടങ്കാളി ഷേണായി സ്മാരക ഹയര്‍സെക്കന്ററി സ്‌കൂള്‍ പരിസരം, മേലോത്തുംചാല്‍, പെരളം സെന്റര്‍, രാമന്തളി സെന്‍ട്രല്‍. ഇരുപത്തിയഞ്ചിന് ചൊവ്വാഴ് ച വൈകുന്നേരം അഞ്ച് മണിക്ക് കാറമേല്‍ മുച്ചിലോട്ട് പരിസരം, കോറോം സെന്‍ട്രല്‍, കരിവെള്ളൂ ര്‍ ടൗണ്‍ എന്നിവിടങ്ങളിലാണ് ജ നകീയകൂട്ടായ്മകള്‍ നടത്തുന്നത്. സമാധാനന്തരീക്ഷം നിലനി ല്‍ക്കുന്ന എട്ടിക്കുളം, മൊട്ടക്കുന്ന്, കക്കംപാറ മേഖലകളില്‍ സി.പി.എം പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വീടുകള്‍ തകര്‍ക്കുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്യുന്ന ആര്‍.എസ്.എസിന്റെ അക്രമങ്ങള്‍ക്കെതിരെ സമൂഹ മനഃസാക്ഷിയുണര്‍ത്തുന്നതിനായാണ് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നതെന്ന് സിപി.എം അറിയിച്ചു.

No comments:

Post a Comment