Latest News

ബിജുവധം: രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പയ്യന്നൂര്‍: ആര്‍.എസ്.എസ്. രാമന്തളി മണ്ഡല്‍ കാര്യവാഹക് ചൂരക്കാട്ട് ബിജു വധക്കേസില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകരെ കൂടി പയ്യന്നൂര്‍ സി.ഐ എം.പി ആസാദ് അറസ്റ്റ് ചെയ്തു. രാമന്തളി കക്കംപാറയിലെ ആരമ്പന്‍ ബിജിലേഷ്(28), കൊയ്യോടന്‍ നൈജു(24)എന്നിവരാണ് അറസ്റ്റിലായത്.കൊലപാതകത്തെ തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്നുഇരുവരും. ഇക്കഴിഞ്ഞ മെയ് പന്ത്രണ്ടിനായിരുന്നു കാറിലെത്തിയ സംഘം ബൈക്കില്‍ സുഹൃത്തിനോടൊപ്പം പോവുകയായിരുന്ന ബിജുവിനെ അക്രമിച്ച് കൊലപ്പെടുത്തിയത്. നൈജുവിനെ ഗൂഢാലോചന കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

No comments:

Post a Comment