Latest News

ഓട്ടോയിടിച്ച്‌രണ്ടുപേര്‍ക്ക് പരുക്ക്

പയ്യന്നൂര്‍:വീടിന് സമീപംവെച്ച് ബാലികയ്ക്ക് ഓട്ടോയിടിച്ച് പരുക്കേറ്റു. സ്‌കൂള്‍ബസ്സില്‍ നിന്നിറങ്ങി നടന്നുപോകുകയായിരുന്ന പടന്ന ഗണേഷ് മുക്കിലെ മദീന മന്‍സിലില്‍ മൂസയുടെ മകള്‍ എ.ജി. മിര്‍സ(5)യെയാണ ഓട്ടോയിടിച്ചത്. പരുക്കേറ്റ ബാലികയെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിയാരം: ബസ്സിറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ എതിരെ വന്ന ഓട്ടോയിടിച്ച് യുവാവിന് പരുക്ക്. പിലാത്തറ വിളയാങ്കോട്ടെ ബാലകൃഷ്ണന്റെ മകന്‍ ജോഷി(29)ക്കാണ് ഇന്ന് രാവിലെ പതിനൊന്നരമണിയോടെ വിളയാങ്കോട്ട് വെച്ച് അപകടമുണ്ടായത്. സാരമായി പരുക്കേറ്റ ജോഷിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments:

Post a Comment