Latest News

വീട് കേന്ദ്രീകരിച്ച് സമാന്തര ബാര്‍: രണ്ടു പേര്‍ പിടിയില്‍

കുമ്പള: വീട് കേന്ദ്രീകരിച്ച് നട ക്കുന്ന സമാന്തര ബാറില്‍ എക്‌സൈസ് നടത്തിയ പരിശോധ ന യില്‍ വിദേശമദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. കുമ്പള സി എച്ച് സി റോഡിലെ വീട്ടിലാ ണ് കുമ്പള എക്‌സൈസ് സംഘം ഇന്നലെ രാത്രി ഏഴ് മണി യോടെ പരിശോ ധന നടത്തിയത്. ഒരാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമി ച്ചെങ്കിലും എക്‌സൈസ് സംഘം പിന്തുടര്‍ന്ന് പിടികൂടുക യായിരു ന്നു. കുമ്പളയിലെ ബിവറേജസ് ഔട്ട്‌ലെറ്റ് പൂട്ടിയ ശേഷമാണ് സി എച്ച് സി റോഡിലെ വീട്ടില്‍ മദ്യ വില്‍പന സജീവമായതെന്ന് നാട്ടുകാര്‍ പറഞ്ഞു.

No comments:

Post a Comment