Latest News

കലാകാരന്മാര്‍ക്കെതിരെയുള്ള ഫാസിസ്റ്റ് കടന്നാക്രണം കേന്ദ്രം ഇടപെടണം

പയ്യന്നൂര്‍: ഇന്ത്യയില്‍ പലയിടത്തും തുടര്‍ച്ചയായി കലാകാരന്മാര്‍ക്കെതിരെ നടത്തുന്ന ഫാസി സ്റ്റ് കടന്നാക്രണം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് സ്റ്റേജ് ആര്‍ട്ടിസ്റ്റ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള (സവാക്) കാങ്കോ ല്‍ ആലപ്പടമ്പ് പഞ്ചായത്ത് ക ണ്‍വെന്‍ഷന്‍ആവശ്യപ്പെട്ടു.
ജനപക്ഷത്തുനിന്ന് പ്രവര്‍ ത്തിക്കുന്ന എഴുത്തുകാരെയും കലാ-സാംസ്‌കാരികപ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തിയും അക്രമി#്ചും വറുതിയിലാക്കാനുള്ള ബോധപൂര്‍വ്വമായ ഫാസി സ്റ്റ് നീക്കത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു സ്റ്റേജ് ആര്‍ട്ടിസ്റ്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള (സവാക്)യുടെ കാങ്കോല്‍ -ആലപ്പടമ്പ് പഞ്ചായത്ത് കണ്‍വെന്‍ ഷന്‍ കാങ്കോല്‍ കലയുടെ ഓഫീസില്‍ വെച്ച് നടന്നു.
സവാക് ജില്ലാ സെക്രട്ടറി ഹരിദാസ് ചെറുകുന്ന് അധ്യക്ഷത വഹിച്ചു. സവാക് ജില്ലാ പ്രസിഡ ണ്ട് അഡ്വ. പി.പി. വിജയന്‍ ഉദ് ഘാടനം ചെയ്തു.
തുടര്‍ന്ന് കല യും ആവിഷ്‌കാര സ്വാതന്ത്ര്യവും എന്ന വിഷയത്തി ല്‍ ജിനേഷ് കുമാര്‍ എരമം മുഖ്യപ്രഭാഷണം നടത്തി. സവാക് പ യ്യന്നൂര്‍ മേഖലാ സെക്രട്ടറി വി നോദ് കരിവെള്ളൂര്‍, വാര്‍ഡ് മെമ്പ ര്‍ എ. രാജേഷ്, പയ്യന്നൂര്‍ വേണു, വി.വി. പത്മനാഭന്‍, കരുണാകരന്‍ മാത്തില്‍, പുരുഷു കാങ്കോല്‍, രഞ്ജി കാങ്കോല്‍ എന്നിവര്‍ സംസാരിച്ചു. യൂസഫ് എം.ടി.പി സെക്രട്ടറിയായും വി.വി. പത്മനാഭനെ പ്രസിഡണ്ടുമായി ഇരുപത്തിയഞ്ചംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി.

No comments:

Post a Comment