Latest News

പട്ടാപ്പകല്‍ വാഹനത്തില്‍ മാലിന്യം തള്ളാനെത്തിയവരെ പിടികൂടി

പയ്യന്നൂര്‍:വാഹനത്തിലെത്തി മാലിന്യം തള്ളി കടന്നുകളയുന്നതിനിടെ പിടികൂടി.
നിയുക്ത പയ്യന്നൂര്‍പുതിയ ബസ് സ്റ്റാന്റില്‍ ഇന്ന് രാവിലെ പ ത്തര മണിയോടെ വാഹനത്തി ല്‍ കൊണ്ടുവന്ന് മാലിന്യം തള്ളുന്നത്ശ്രദ്ധയില്‍ പെട്ട മാധ്യമപ്രവര്‍ത്തകര്‍ നഗരസഭാ ചെയര്‍ മാനെ വിവരമറിയിക്കുകയായിരുന്നു. കെ.എല്‍. 59-ബി.9041നമ്പര്‍ മിനിട്രക്കില്‍ കൊണ്ടുവന്ന നാല് ചാക്ക് മാലിന്യം സ്ഥലത്ത് തള്ളിയശേഷം വാഹനവുമായി ഡ്രൈ വര്‍ കടന്നുകളയുകയായിരുന്നു. വിവിരമറിഞ്ഞ് സ്ഥലത്തെത്തിയ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ നഗരസഭാ ആ രോഗ്യവിഭാഗത്തെ വിവരമറിയിക്കുകയും പിന്തുടര്‍ന്ന് മാലിന്യം തള്ളിയവരെ തിരിച്ചറിയുകയുമായിരുന്നു.
വെള്ളൂരില്‍ നിന്ന് കൊണ്ടുവന്ന മാലിന്യമാണ് പട്ടാപ്പകല്‍ പുതി യസ്റ്റാന്റ്‌നിര്‍ മ്മാണം അവസാനഘട്ടത്തിലെത്തിയ സ്ഥലത്ത് തള്ളിയത്.
രാത്രിയില്‍ ഇത്തരത്തില്‍ മാലി ന്യം തള്ളുന്നത് പതിവായ സാഹചര്യത്തില്‍ ഇവിടെ അധികൃതര്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു.

No comments:

Post a Comment