Latest News

ശിവക്ഷേത്രകുളം നവീകരണത്തിന് ഫണ്ട് അനുവദിക്കണം

കരിവെള്ളൂര്‍: ഒരേക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കരിവെള്ളൂര്‍ ശിവക്ഷേത്രക്കുളം നവീകരണത്തിന് ഫണ്ട് അനുവദിക്കണമെന്ന് ശിവക്ഷേത്ര സംരക്ഷണസമിതി ജനറല്‍ബോഡിയോം ആവശ്യപ്പെട്ടു.
രണ്ടുവര്‍ഷം മുമ്പ് ജലസേചന വകുപ്പ് കുളം നവീകരണത്തിനായി 1,25,00,000 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ എസ്റ്റിമേറ്റ് ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇ.കെ. നമ്പ്യാര്‍ അധ്യക്ഷനായിരുന്നു. കെ. ഗോവിന്ദന്‍നമ്പി, കെ. മാധവന്‍നായര്‍, പി. ഗോവിന്ദന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി കെ. മാധവന്‍ നായര്‍(പ്രസിഡണ്ട്), കെ. രമേശന്‍ നായര്‍, കെ. ഗോപാലകൃഷ്ണന്‍(വൈസ് പ്രസിഡണ്ടുമാര്‍), കെ. ഗോവിന്ദന്‍ നമ്പി(സെക്രട്ടറി), എം.ജനാര്‍ദ്ദനന്‍നായര്‍, വി. രാമചന്ദ്രന്‍ നായര്‍(ജോ. സെക്രട്ടറിമാര്‍)എന്നിവരെ തെരഞ്ഞെടുത്തു



No comments:

Post a Comment