Latest News

സവാക്'കണ്‍വെന്‍ഷ ന്‍ നാളെ

പയ്യന്നൂര്‍: സ്റ്റേജ് ആര്‍ട്ടിസ്റ്റ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള(സവാക്ക്) കാങ്കോ ല്‍-ആലപ്പടമ്പ് പഞ്ചായത്ത് കണ്‍ വെന്‍ഷന്‍ നാളെ വൈകുന്നേരം മൂന്ന് മണി മുതല്‍ കാങ്കോല്‍ കലയുടെ ഓഫീസില്‍ വെച്ച് നടക്കും. സവാക് ജില്ലാ സെക്രട്ടറി ഹരിദാ സ് ചെറുകുന്നിന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് അഡ്വ. പി.പി വിജയന്‍ ഉദ്ഘാടനം ചെ യ്യും. തുടര്‍ന്ന് കലയും ആവിഷ്‌കാ ര സ്വാതന്ത്ര്യവും എന്ന വിഷയത്തില്‍ ഡോ. ജിനേഷ് കുമാര്‍ എ രമം പ്രഭാഷണം നടത്തും. പഞ്ചായത്ത് മെമ്പര്‍ എ. രാജേഷ്, സ വാക് മേഖലാ കമ്മിറ്റി സെക്രട്ടറി വിനോദ് കരിവെള്ളൂര്‍, പ്രസിഡ ണ്ട് പയ്യന്നൂര്‍ വേണു എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന്കലാപരിപാടികള്‍ അവതരിപ്പിക്കും

No comments:

Post a Comment