Latest News

ഭവന നിര്‍മ്മാണ പദ്ധതി: ആദ്യഗഡു വിതരണോദ്ഘാടനം

പയ്യന്നൂര്‍: നഗരസഭാ പരിധിയി ലെ ഭവന രഹിതര്‍ക്കായി പി.എം.എ.വൈ പദ്ധതിയിലുള്‍പ്പെടുത്തിയുള്ള ഭവന നിര്‍മ്മാണ പദ്ധതിപുരോഗമിക്കുന്നു. ഇരുന്നൂറ്റിനാ ല്‍പത്തിയേഴ് പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ വീട് നിര്‍മ്മാണത്തിന് ധനസഹായം നല്‍കുന്നത്. കേ ന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതമായി രണ്ട് ലക്ഷം രൂപ യും നഗരസഭയുടെയും ഗുണഭോക്താവിന്റെയും വിഹിതമായ ഒരുലക്ഷം രൂപയും ഉള്‍പ്പെടെ മൂന്നുലക്ഷം രൂപയാണ് പദ്ധതി പ്ര കാരം ഗുണഭോക്താവിന് ഭവന നിര്‍മ്മാണത്തിന് ലഭിക്കുക. 
ഗുണഭോക്താക്കള്‍ക്കുള്ള ആദ് ഗഡു വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അ ഡ്വ.ശശി വട്ടക്കൊവ്വല്‍ നിര്‍വ്വിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഭവന രഹിതര്‍ക്കായി നടപ്പിലാക്കുന്ന ലൈ ഫ് പദ്ധതിയുമായി സംയോജിപ്പിച്ച് നഗരസഭാ പിരധിയിലെ അ ര്‍ഹരായ മുഴുവന്‍ ഭവനരഹിതര്‍ ക്കും വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. പി.വി. കുഞ്ഞപ്പന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ കെ.പി. ജ്യോ തി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായിന്ദുലേഖ പുത്തലത്ത്, എം.സഞ്ജീവന്‍,പി.പി.ലീല, വി. ബാലന്‍, കൗണ്‍സിലര്‍ പി.പി. ദാ മോദരന്‍, പി.എം.എ.വൈ പദ്ധതി ജില്ലാ മാനേജര്‍മാരായ വി.മുഹമ്മീസ്, എന്‍.ടി. ജിതിന്‍ എന്നിവര്‍ പ്രസംഗിച്ചു. 




No comments:

Post a Comment