Latest News

ഡെങ്കിപ്പനി ബോധവത്കരണം

പയ്യന്നൂര്‍: മമ്പലം ഇ.എം.എസ്. കലാ-സാംസ്‌കാരികവേദിയുടെ നേതൃത്വത്തില്‍ ഡെങ്കിപ്പനി പ്രതിരോധ ബോധവല്കരണക്ലാസും ഹോമിയോ പ്രതിരോധ മരുന്ന് വിതരണവും നടന്നു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. എ.വി. ശശിധരന്‍ അധ്യക്ഷത വഹിച്ചു. കെ.വി. മോഹനന്‍, രാഘവന്‍, പി.എ സന്തോഷ് എന്നിവര്‍ സംസാരിച്ചു. ഡോ. രശ്മി, ഡോ. ജയദീപ് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

No comments:

Post a Comment