Latest News

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം

പയ്യന്നൂര്‍പോലീസ് സ്റ്റേഷന് സമീപം ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവിന് ഗുരുതരം. വെള്ളൂര്‍ ആലിന്‍കീഴിലെ റസാഖിന്റെ മകന്‍ ജാബിറി(19)നാണ് ഗുരുതരമായി പരുക്കേറ്റത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് അപകടം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പുലര്‍ച്ചെയോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ തായിനേരിയിലെ അബ്ദുളളയുടെ മകന്‍ മാടമ്പില്ലത്ത് നജീബിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സഹയാത്രികനായ ഹോട്ടല്‍ ജീവനക്കാരന്‍ തായിനേരിയിലെ റൂബലി (20)നെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

No comments:

Post a Comment