തൃക്കരിപ്പൂര്‍: ടൂറിസത്തിന്റെ മറവില്‍ സ്ഥലം വാങ്ങി കൂട്ടി തീരദേശം മുഴുവന്‍ സ്വന്തമാക്കന്ന സംഘത്തിന് ഒത്താശ ചെയ്യുന്ന വലിയപറമ്പ് പഞ്ചായത്ത് അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചു തൃക്കരിപ്പൂര്‍ കടപ്പുറം വികസന സമിതിയുടെ നേതൃത്വത്തില്‍ വലിയപറമ്പ് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ജനകീയ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. തൃക്കരിപ്പൂര്‍ കടപ്പുറം ടൂറിസം വികസനം എന്ന അജണ്ട വെച്ച് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച പഞ്ചായത്ത് 'രണസമിതി യോഗം വിളിച്ചിരുന്നു. ഇതറിഞ്ഞാണ് യോഗം നടക്കുന്ന ദിവസം തന്നെ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ പ്രതിഷേധ മാര്‍ച്ച് നടക്കുന്നതറിഞ്ഞു ഇന്നലെ നടക്കേണ്ട 'രണസമിതി യോഗം പ്രസിഡണ്ട് മാറ്റിവെക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് ബോര്‍ഡ് യോഗം മാറ്റിവെച്ചതായുള്ള വിവരം അംഗങ്ങളെ ഫോണില്‍ വിളിച്ചറിയിച്ചത്. പ്രസിഡണ്ടിന് തിരുവനന്തപുരത്ത് അസോസിയേഷന് യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ 'രണസമിതി യോഗം മാറ്റുന്നു എന്നായിരുന്നു അറിയിച്ചിരുന്നത്. യോഗം മാറ്റിവെച്ചുവെങ്കിലും പഞ്ചായത്ത് ഓഫീസിലേക്ക് സമരസമിതി നടത്തിയ മാര്‍ച്ചില്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു. അതേസമയം പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍ സ്ഥലത്തുതന്നെ ഉണ്ടായിട്ടും സമരക്കാരുമായി ചര്‍ച്ച നടത്താന്‍ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. വലിയപറമ്പ് പാലത്തിന് സമീപം വെച്ചാണ് പ്രകടനം ആരം'ിച്ചത്. മാര്‍ച്ചും ധര്‍ണയും കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ജനറല്‍ സെക്രട്ടറി അമ്പലത്തറ കുഞ്ഞികൃഷ്ണന് ഉദ്ഘനാടനം ചെയ്തു.
കേരളത്തിന്റെ തീരദേശങ്ങളില്‍ മുഴുവന്‍ പ്രാകൃത ടൂറിസം കൊണ്ടുവരാനുള്ള ബോധപൂര്‍വ്വമായ നീക്കം നടക്കുകയാണെന്നും സാമ്പത്തിക നേട്ടത്തിനായി അധികാരികള്‍ ഇതിനെല്ലാം ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. കെ. 'ാസ്ക്കരന് അധ്യക്ഷത വഹിച്ചു. വികസനസമിതി ജനറല്‍ കണ്‍വീനര്‍ ടി. കെ. പി. മുഹമ്മദ് കുഞ്ഞി, കെ. മനോഹരന്, കെ. വി. സുരേന്ദ്രന്, എം. സുരേശന്, എ . കെ. വി രാജീവന്, ഷിബുകുമാര്‍, ഒ കെ പ്രകാശന്, കെ. സജിത എന്നിവര്‍ പ്രസംഗിച്ചു.

No comments:
Post a Comment