Latest News

വഴിയാത്രക്കാരിയുടെ ദേഹത്ത് തെങ്ങുവീണ് ഗുരുതരം

പയ്യന്നൂര്‍: ജോലി സ്ഥലത്തേക്ക് പോവുകയായിരുന്ന വഴിയാത്രക്കാരിയുടെ ദേഹത്ത് തെങ്ങുവീണ് ഗുരുതരമായി പരുക്കേറ്റു. രാമന്തളി വടക്കുമ്പാട് കെ.സി. പാലത്തിന് സമീപം താമസിക്കുന്ന ദാമോദരന്റെ ഭാര്യ പരത്തി രാധ(52)യുടെദേഹത്താണ് തെങ്ങ് പൊട്ടിവീണത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ വടക്കുമ്പാട് തെക്കെ കൊവ്വലില്‍ വെച്ചാണ് അപകടമുണ്ടായത്. സാരമായി പരുക്കേറ്റ രാധയെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments:

Post a Comment