Latest News

പയ്യന്നൂര്‍ താലൂക്കിന്റെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങണം

പയ്യന്നൂര്‍:പയ്യന്നൂര്‍ താലൂക്കിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ പയ്യന്നൂര്‍ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. പയ്യന്നൂര്‍ വ്യാപാരി ഹാളില്‍ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി നാരായണന്‍ കുഞ്ഞിക്കണ്ണോത്ത് ഉദ്ഘാടനം ചെയ്തു. കെ.വി. ബാബു, വി. ബാലന്‍, എം. രാമകൃഷ്ണന്‍, വി. ഭുവന ചന്ദ്രന്‍, ടി.വി. നാരായണന്‍, പി.ബിനു എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി എം വിനോദ്കുമാര്‍ (പ്രസിഡണ്ട്), ആര്‍. ജരാജ്(വൈസ് പ്രസിഡണ്ട്), ടി.എസ്. പ്രദീപന്‍ (സെക്രട്ടറി), ടി. രാജേഷ് കുമാര്‍ (ജോ. സെക്രട്ടറി), അബുഎസ്.(ഖജാന്‍ജി) വനിതാകമ്മിറ്റി ഭാരവാഹികളായി ഭവ്യകെ( കണ്‍വീനര്‍), ജോളി ത്രേസ്യ(ജോ. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

No comments:

Post a Comment