Latest News

പച്ചറികളിലെ വിഷാംശം: ജില്ലാതലങ്ങളില്‍ ലാബോറട്ടറി സ്ഥാപിക്കണം

പയ്യന്നൂര്‍: തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ ജൈവ പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപത്ഥ വരുത്താന്‍ നടപടി സ്വീകരിക്കണമെന്നും, പച്ചക്കറികളിലെ വിഷാംശം പരിശോധിക്കുന്നതിന് ജില്ലാതലങ്ങളില്‍ ലാബോറട്ടറി സ്ഥാപിക്കണമെന്നും പയ്യന്നൂര്‍ വിദ്യാമന്ദിറില്‍ ചേര്‍ന്ന പ്രകൃതിജീവന സമിതിയുടെ വാര്‍ഷിക ജനറല്‍ബോഡിയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
യോഗത്തില്‍ സമിതി പ്രസിഡണ്ട് വി.വി. കുമാരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. ശ്രീകുമാര്‍ വാര്‍ഷിക റിപ്പോര്‍ട്ടും വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു.എ. രാഘവപൊതുവാള്‍, കെ.വി. കണ്ണന്‍, ടി.വി. രാഘവന്‍, എം. ഉണ്ണികൃഷ്ണന്‍, ടി.സി.വി ബാലകൃഷ്ണന്‍, കെ.ആര്‍. നാരായണന്‍, പി. ജയരാജന്‍, പി.കെ. രാജശേഖരവര്‍മ്മ, പി.കെ. ദിലീപന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. യു. കൃഷ്ണപൊതുവാള്‍ നന്ദി പറഞ്ഞു.




No comments:

Post a Comment