Latest News

ലോട്ടറിയുടെ വില വര്‍ദ്ധനവ് പിന്‍വലിക്കുക

പയ്യന്നൂര്‍:ജി.എസ്.ടി നിലവില്‍ വന്നതോടെ കേരള ലോട്ടറിക്ക് വിലകൂട്ടി വില്‍പനക്കാര്‍ക്ക് സര്‍ക്കാര്‍ ഇരുട്ടടി നല്‍കിയെന്നും ഒരു ബുക്കിന്റെ മുകളില് മുപ്പത്തിമൂന്ന് രൂപയോളമാണ് വര്‍ദ്ധിച്ചതെന്നും വില്‍പനക്കാരന്റെ കമ്മീഷനില്‍ നിന്ന് സര്‍ക്കാര്‍ കയ്യിട്ടുവാരുകയാണെന്നും ലോട്ടറി പരസ്യത്തിന് കോടികള്‍ ചെലവാക്കുമ്പോഴാണ് തൊഴിലാളികള്‍ക്ക് നേരെയുള്ള ഈ ക്രൂരതയെന്നും ഓള്‍ കേരള ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ് കോണ്‍ഗ്രസ്സ് (ഐ.എന്‍.ടി.യു.സി) യോഗം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
പ്രൈസ് ടിക്കറ്റിന് നല്‍കുന്ന ഡിസിയില്‍ നിന്ന് ഏജന്റ് പൈസ കട്ടുചെയ്യുന്നത്. നിര്‍ത്തലാക്കണമെന്നും ലോട്ടറിയുടെ വിലവര്‍ദ്ധനവ് പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം ലോട്ടറി തൊഴിലാളികള്‍ ലോട്ടറി ബഹിഷ്‌കരിച്ചുകൊണ്ടുള്ള സമരപരിപാടിയുമായി മുന്നോട്ടു നീങ്ങുമെന്നും ഇതിന്റെ പ്രതിഷേധം ധനകാര്യമന്ത്രിയെ അറിയിക്കുമെന്നും ജില്ലാ പ്രസിഡണ്ട്ജിന്‍സ് മാത്യു, നിയോജകമണ്ഡലം പ്രസിഡണ്ട് പി.ടി അനില്‍കുമാര്‍, സെക്രട്ടറി ഏലിയാസ് ചെറുപുഴ എന്നിവര്‍ ആവശ്യപ്പെട്ടു.


No comments:

Post a Comment