Latest News

തിരുനെറ്റിക്കല്ല് സി ഡി പ്രകാശനം നാളെ

പയ്യാവൂര്‍: വിദേശത്ത് താമസമാക്കിയ പയ്യാവൂലെ ഗായിക ഭാവന ബാബു ആലപിച്ച മുത്തപ്പ'ഭക്തിഗാന സി ഡി നാളെ രാവിലെഒമ്പത് മണിക്ക് പറശ്ശിനിക്കടവ് മുത്തപ്പ സന്നിധിയില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന കതിര് കയറ്റല്‍ ചടങ്ങിന് ശേഷം ഗായിക ഭാവന ബാ ബുവും സഹോദരന്‍ ബിജിന്‍ ബാബുവും ചേര്‍ന്ന് ക്ഷേത്ര തൃപ്പടി യില്‍ സമര്‍പ്പിക്കും.
തുടര്‍ന്ന് പറശ്ശിനി പോളാരിസ് ഹോട്ടലില്‍ നടക്കുന്ന പ്രകാശന സദസ് പ്രശസ്ത ഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സിനിമ സംവിധായകന്‍ മോഹന്‍ കുപ്ലേരി സി ഡി പ്രകാ ശനം നിര്‍വ്വഹിക്കും.അഷ്ടപദി ഗായകന്‍ കലാചാര്യ കൃഷ്ണമണി മാരാര്‍ സി ഡി ഏറ്റുവാങ്ങും.ക്ഷേത്ര ആചാര സംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷന്‍ വല്‍സന്‍ തില്ലങ്കേരി മുഖ്യാതിഥി ആയിരി ക്കും. പറശ്ശിനിമഠപ്പുര അംഗം പി എം പ്രേംകുമാര്‍ അനുഗ്രഹ പ്രഭാ ഷണം നടത്തും. പയ്യാവൂര്‍ മാധവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. കേരള യാദവ സ' സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: എം രമേഷ്, കണ്ണൂര്‍ സംഗീത സഭ' പ്രസിഡന്റ് കെ.പ്രമോദ്. ക്ഷേത്ര കലാ അക്കാ ദമി 'രണ സമിതി അംഗം കൃഷ്ണന്‍ നടുവലത്ത്, കഥാകൃത്ത് കെ.വി ശ്രീധരന്‍, സിനിമാ നടന്‍ സദാനന്ദന്‍ ചേപ്പറമ്പ്, ചിറക്കല്‍ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ തളിയില്‍ രാജേഷ്, എന്നിവര്‍ പ്രസംഗിക്കും.


No comments:

Post a Comment