Latest News

പള്‍സര്‍ സുനിയുടെ സഹായി പയ്യന്നൂര്‍ പാടിച്ചാല്‍ സ്വദേശിയായ ബസ്സ് ഡ്രൈവര്‍ പിടിയില്‍

പയ്യന്നൂര്‍:സുപ്രസിദ്ധ സിനിമാതാരത്തെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസില്‍ ജയിലില്‍ കഴിയു ന്ന പള്‍സര്‍ സുനിയുടെ കൂട്ടാളിയായ പയ്യന്നൂര്‍ പാടിച്ചാല്‍ സ്വദേശിയെ പയ്യന്നൂര്‍ സി.ഐ.എം.പി ആസാദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടി. പയ്യന്നൂര്‍ പാടിച്ചാല്‍ പൊന്നംവയല്‍ സ്വദേശിയും സ്വകാര്യ ബസ്സ് ഡ്രൈവറുമായ ഇലവുങ്കല്‍ വീട്ടി ല്‍ സുനീഷി(35)നെയാണ് ബസ്സി ല്‍ പിന്തുടര്‍ന്ന പോലീസ് സം ഘം പിടികൂടിയത്. 2011 നവംബറിലാണ്‌സംഭവം എറണാകുളം സൗത്ത്‌റെയി ല്‍ വെ സ്റ്റേഷനില്‍ മലയാള സിനിമയിലെ പ്രമുഖരായ രണ്ട് നടികളെ വാഹനവുമായി കാത്തിരുന്നത് സുനീഷ് ഉള്‍പ്പെടെയുള്ള സംഘമായിരുന്നുവെന്ന്‌പോലീസ്പറഞ്ഞു. നടികള്‍ക്ക് തിരിച്ചറിയാനായി കയ്യില്‍ പ്ലേകാര്‍ഡുമായി സംഘം കാത്തിരുന്നുവെങ്കിലും ഇവര്‍ പ്ര തീക്ഷിച്ച പ്രമുഖ നടി കൂടെയുണ്ടായിരുന്നില്ല. തനിക്ക് യാത്ര ചെയ്യാന്‍ ടെമ്പോ ട്രാവലര്‍ പോ ലുള്ള വലിയവാഹനം കണ്ട് അമ്പരന്ന നടി യാത്രക്കിടിയില്‍ പ്രമുഖ നിര്‍മ്മാതാവായ ഭര്‍ത്താവിനെയും സിനിമയുടെ സംവിധായകനെയും ഫോണില്‍ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. സംശയം തോന്നിയ സംഘം ന ടിയെ യാത്രാമധ്യേ വഴില്‍ ഇറക്കിവിട്ട് കടന്നുകളയുകയായിരുന്നു. ഈ സംഭവം നടി ആക്രമിക്ക പ്പെട്ടതിനെതുടര്‍ന്ന്‌നിര്‍മ്മാതാവ് എറണാകുളംസൗത്ത്‌പോലീസ് സ്റ്റേഷനില്‍പരാതിനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സു നിയെ ചോദ്യം ചെയ്തപ്പോഴാണ് സുനീഷിന്റെ പേരുവിവരങ്ങള്‍ പോലീസിന് ലഭിച്ചത്.
എറണാകുളത്തെ സ്വകാര്യ ട്രാവല്‍ ഏജന്‍സിയില്‍ ആറുവര്‍ ഷക്കാലത്തോളം ഡ്രൈവറായി ജോലി ചെയ്ത ബന്ധമാണ് പള്‍ സര്‍ സുനിയുമായി ഇയാളെ അടുപ്പത്തിലാക്കിയത്. ഇതിനിടെ നാട്ടിലെത്തിയ സു നീഷ് കണ്ണൂര്‍-പയ്യന്നൂര്‍- കാസ ര്‍കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തു ന്ന സ്വകാര്യബസ്സിലെ ഡ്രൈവറായി ജോലിക്ക് കയറി. എറണാകുളം സൗത്ത് പോ ലീ സ് വിവരമറിയിച്ചതിനെ തു ടര്‍ന്ന് ഇന്നലെ കണ്ണൂരില്‍ നിന്നും പയ്യന്നൂരിലെ പഴയ ബസ് സ്റ്റാന്റിലേക്കുള്ള യാത്രയ്ക്കായി പയ്യന്നൂര്‍ സി.ഐ.എം.പി ആസാദിന്റെ നിര്‍ ദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസ ര്‍ എന്‍.കെ. ഗിരീഷ്, രാജേഷ് അരവഞ്ചാല്‍, ഹരീന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍ രതീഷ് എ ന്നിവര്‍ ബസ്സിലെ യാത്രക്കാരായി കയറിപ്പറ്റി. പിന്നാലെ സി.ഐ എം.പി ആസാദും ഡ്രൈവര്‍ ബൈജുവും പോലീസ് വാഹനത്തില്‍ ഇവരെ പിന്തുടര്‍ന്ന് ബ സ്സിനകത്ത് കയറിയ പോലീസുകാരുമായി നിരന്തരം ആശയവിനിമയം നടത്തി. ഇതിനിടെ ബസ്സ് തളിപ്പറമ്പിലെത്തിയപ്പോഴേക്കും ഡ്രൈവറാ യ സുനീഷിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസുകാര്‍ മുന്‍വശത്തെ വാതിലിനരികിലെ സീറ്റില്‍ നിലയുറപ്പിച്ചു. പി ന്നീട് ബസ്സിനെ പിന്തുടര്‍ന്ന് വന്ന സി.ഐ. പോലീസുകാരുമായി ആശയ വിനിമയം നടത്തുകയും പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റില്‍ യാത്രക്കാരെ ഇറക്കി ഡ്രൈവറായസുനീഷിനെപിടികൂടി സ്റ്റേ ഷനില്‍ എത്തിക്കുക യായിരുന്നു. വിവരമറിഞ്ഞെത്തിയ എറണാകുളംസൗത്ത് പോലീസ് സ്റ്റേ ഷനിലെ പോലീസ്‌സംഘം പു ലര്‍ച്ചെ ഒരു മണിയോടെ സു നീഷിന എറണാകുളത്തേക്ക് കൊ ണ്ടുപോയി. കസ്റ്റഡിയിലെടുത്ത ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

No comments:

Post a Comment