Latest News

വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു

പയ്യന്നൂര്‍: വാഹനാപകടത്തില്‍ പ രുക്കേറ്റ് ചികിത്സയില്‍ കഴിയുകയായി രുന്ന യുവാവ് മരണപ്പെട്ടു. വെള്ളൂര്‍  ആലിന്‍കീഴിലെ അബ്ദുള്‍ റസാഖ് ഹാജി- ജമീല ദമ്പതികളുടെ മകന്‍ മൂപ്പന്റകത്ത് ജാബിറാ(19ണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സസക്കിടെ ഇന്നലെ പതിനൊ ന്ന് മണിയോടെ മര ണ പ്പെട്ടത്. പയ്യന്നൂര്‍ മാളിലെ അല്‍മാന്‍ വസ്ത്രാലയത്തിലെ ജീവനക്കാരനാണ് ജാബിര്‍. സഹോദരങ്ങള്‍: അഹമ്മദ്, ജസീറ ബെന്‍സീറ. ഖബറടക്കം വൈകുന്നേരം മൂന്നുമണിയോടെ പാലത്തര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഇക്കഴിഞ്ഞ പത്തൊമ്പതിന് രാത്രി പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ വെച്ച് ജാബിര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്കും പരുക്കേറ്റിരുന്നു.

No comments:

Post a Comment