Latest News

ജാനകിയെ രാമന്തളിയിലേക്ക് മാറ്റി പോലീസ് ബാലകൃഷ്ണന്റെ തിരുവനന്തപുരത്തെ വീട് കണ്ടെത്തി

പയ്യന്നൂര്‍: തൃച്ഛംബരത്തെ റിട്ട. ഉദ്യോഗസ്ഥന്‍ പി. ബാലകൃഷ്ണന്റെ ദുരൂഹ മരണത്തിന് പിന്നിലും കോടികളുടെ സ്വത്ത് തട്ടിയെടുത്തസംഭവത്തിന്റെയും ചുരുളഴിയുന്നു.
അന്വേഷണത്തിനായി ഇന്നുരാവിലെ തിരുവനന്തപുരം പേട്ടയിലെത്തിയ എ.എസ്.ഐ എന്‍.കെ. ഗിരീഷ്,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ് അരവഞ്ചാല്‍ എന്നിവരടങ്ങിയ സംഘം പേട്ടയില്‍ ബാലകൃഷ്ണന്‍ താമസിച്ച വീട് കണ്ടെത്തി.
ഈ വീട് തിരുവനന്തപുരത്തെ നിഷ എന്ന സ്ത്രീക്ക് പയ്യന്നൂരിലെ അഭിഭാഷക പത്തൊമ്പതര ലക്ഷം രൂപയ്ക്ക് വില്‍പന നടത്തിയതായും അന്വേഷണസംഘം കണ്ടെത്തി.കോടികള്‍ ട വിലമതിക്കുന്ന വീടാണ് 19.5ലക്ഷം രൂപയ്ക്ക് വിറ്റതെന്ന് രേഖയില്‍ കണ്ടെത്തിയത്.ഇതിന്റെ രജിസ്‌ട്രേഷന്‍ തീയതി കണ്ടെത്താനും മറ്റുമായി വില്ലേജ് ആഫീസിലും രജിസ്ട്രാഫീസിലും അന്വേഷണ സംഘം പരിശോധന നടത്തിവരികയാണ്. അതിനുശേഷം ബാലകൃഷ്ണന്റെ ബാങ്ക് നിക്ഷേപത്തില്‍ നിന്നും ലക്ഷങ്ങള്‍ പിന്‍വലിച്ച കാനറാ ബാങ്കിന്റെ തിരുവന്തപുരം ശാഖയിലും അന്വേഷണ സംഘം പരിശോധിക്കും.
ബാലകൃഷ്ണന്റെ തിരുവന്തപുരത്തെ വീട്ടില്‍ നാല്‍പത് വര്‍ഷക്കാലത്തോളം ജോലിക്ക് നിന്ന സ്ത്രീയെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. അതേസമയം കര്‍ണ്ണാടകയിലേക്ക് പോയ പോലീസ് സംഘം ജാനകിയുടെ ആദ്യഭര്‍ത്താവായ കൈതപ്രത്തെ ഗോവിന്ദപ്പൊതുവാളിനെ കണ്ടെത്താനാകെ തിരിച്ചെത്തി. ഇയാളെ കണ്ടെത്താനായി സംഘം വീണ്ടും നാളെ കര്‍ണ്ണാടകയിലേക്ക് പോകും . കൂടുതല്‍ തെളിവുകള്‍ ലഭ്യമായതോടെ കേസില്‍ മൂന്നാം പ്ര തിയായ ജാനകി ഓട്ടോഡ്രൈവറും അടുത്ത ബന്ധുവുമായ രാമന്തളി സ്വദേശിയുടെ വീട്ടിലേക്ക് താമസം മാറ്റിയിട്ടുണ്ട്. പയ്യന്നൂര്‍ സി.ഐ എം.പി. ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ രാമന്തളിയിലെ വീട്ടില്‍ വെച്ച് ചോദ്യം ചെയ്തു. തിരുവനന്തപുരത്ത് താമസക്കാരനും കേളോത്ത് സ്വദേശി യുമായ 'ടിപി' എന്ന ഉന്നതനെ കണ്ടെത്താന്‍ പോലീസ് ശ്രമം തുടങ്ങി.

No comments:

Post a Comment