Latest News

വ്യാഴവട്ടം പുരസ്‌ക്കാരം ദാമോദരന്‍ കുളപ്പുറത്തിന്

പയ്യന്നൂര്‍: തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിലെ അധ്യാപകവിദ്യാര്‍ഥി വായനാ കൂട്ടായ്മയായ 'വ്യാഴവട്ടത്തിന്റെ ആദ്യ പുരസ്‌ക്കാരം ദാ മോദരന്‍ കുളപ്പുറം ഏറ്റുവാങ്ങി.കോളേജ് അങ്കണത്തില്‍ ഒരുക്കിയ ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ: പി.ടി.അബ്ദുള്‍ അസീസാണ് സ മ്മാനദാനം നിര്‍വ്വഹിച്ചത് .
5001 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ ്ക്കാരം .മലബാറിലെ സാഹിത്യ രംഗത്ത് ദാമോദരന്റെ സമഗ്ര സംഭ ാവനകള്‍ പരിഗണിച്ചായിരുന്നു ഈ ബഹുമതി.
കഥാകൃത്തും നോവലിസ്റ്റും നാടകകൃത്തുീ പ്രസാധകനുമായ ദാമോദരന്‍ കണ്ണൂര്‍ ജില്ലയിലെ കുളപ്പുറം സ്വദേശിയാണ്.ഇയ്യോ ബിന്റെ സ്വപ്നവും കണ്ണാടിക്കുഴലും, ദൈനം ദിനം, കാറ്റും മഴയു മുള്ള രാത്രി, ജലാശയം (കഥകള്‍), സ്വപ്നങ്ങള്‍ നഷ്ടപ്പെട്ടതിന്റെ പിറ്റേ ദിവസം, നീല നദി, സഹജീവിതം (നോവലുകള്‍), പെരുവ ഴി യിലെ ഭൂതങ്ങള്‍, സ്വപ്നത്തിന്റെ അവശിഷ്ടങ്ങള്‍, വേദനാ നി ര്‍ഭരമായ ഒരു ജീവിതം (നാടകങ്ങള്‍) , ആദിഷിന്റെ ആട്ടിന്‍കുട്ടി, അപ്‌സരസ്സും മന്ത്രവാദിയപ്പൂപ്പനും (കുട്ടികളുടെ നോവലുകള്‍), സൂത്രശാലിയായ പൂച്ചക്കുട്ടി (കുട്ടികളുടെ കഥകള്‍) എന്നിവയാണ് പ്രധാന കൃതികള്‍.
സ്വന്തം പത്രാധിപത്യത്തില്‍ ' മലയാള കഥ' (1993) യും ആധു നികാന്തര മലയാള കഥ( 1994) യും സമാഹരിച്ചു പ്രസിദ്ധീകരിച്ച ദാമോദരന്‍ കുളപ്പുറം , ധാരാളം റേഡിയോ നാടകങ്ങളുടെ കര്‍ത്താ വു കൂടിയാണ്.



No comments:

Post a Comment