Latest News

പെരുമ്പടവില്‍ എ.ടി.എം. കൗണ്ടറിന് സമീപം തീപിടുത്തം

ആലക്കോട്: പെരുമ്പടവ് ടൗണി ല്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐയുടെനിയന്ത്രണത്തിലുള്ള എ.ടി.എം. കൗണ്ടറിലേക്കുള്ള വൈദ്യുതിമുറിയില്‍ നിന്ന് ഷോ ര്‍ട്ട് സര്‍ക്യൂട്ട് കാരണം തീപിടിച്ചു. വന്‍ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ എട്ടരമണിയോടെയാണ് സംഭവം. കൗണ്ടറില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാര്‍ തളിപ്പറമ്പ് പോലീസിലും ഫയര്‍ഫോഴ്‌സിലുംവിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സെത്തുമ്പോഴേക്കും എ.ടി.എം കൗണ്ടറിലേക്ക് വൈദ്യുതി വരു ന്ന സമീപത്തെ മുറിയിലെ സ്വിച്ച് ബോര്‍ഡുകളും മറ്റും കത്തിക്കരിഞ്ഞിരുന്നു. ഉടന്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ മുറിയിലാണ് എ.ടിഎം. കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്. തളിപ്പറമ്പ് അഗ്നിശമന സേനാവിഭാഗംസ്റ്റേഷന്‍ ഓഫീസര്‍ പി.വി പവിത്രനും സംഘവുമെത്തി തീയണച്ചു. വൈദ്യുതി ബന്ധം നിലച്ചതലല്ലാതെ എ.ടിഎം കൗണ്ടറിന് യാതൊരുവിധകേടുപാടും സംഭവിച്ചില്ല.

No comments:

Post a Comment