Latest News

കെ.എസ്.എസ്.പിയുഏരിയാ കണ്‍വെന്‍ഷനും നവാഗതര്‍ക്ക് സ്വീകരണവും നാളെ

അന്നൂര്‍: കേരള സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ അന്നൂര്‍ ഏരിയാ കണ്‍വെന്‍ഷനും നവാഗതര്‍ക്ക് സ്വീകരണവും നാളെ രാവിലെ പത്ത് മണിക്ക് അന്നൂര്‍ യു.പി. സ്‌കൂള്‍ ഹാളില്‍ നടക്കും. ഏരിയാ പ്രസിഡണ്ട് പിയവി. ലക്ഷ്മണന്‍നായരുടെ അധ്യക്ഷതയില്‍ ടൗണ്‍ജോ. സെക്രട്ടറി പി. നാരായണന്‍ ഉദ്ഘാടനം ചെയ്യും. വി.വി. പത്മനാഭന്‍ മാസ്റ്റര്‍ നവാഗതരെ പരിചയപ്പെടുത്തും. ഏരിയാ രക്ഷാധികാരിമാരായ കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, പി. അപ്പുക്കുട്ടന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിക്കും. ഏരിയാ സെക്രട്ടറി വി.പി. ബാലകൃഷ്ണന്‍ സ്വാഗതം പറയും യോഗത്തില്‍ വെച്ച് ഫോക് ലോര്‍ അവാര്‍ഡ് ജേതാവ് (പാചക കല) കെ.സി മാധവ പൊതുവാളെ ആദരിക്കും


No comments:

Post a Comment