Latest News

ഹൈഫാ നഗരത്തിലെ ബഹായി ആസ്ഥാനം

കെ.കെ. അസൈനാര്‍ മാസ്റ്റര്‍

ഇസ്രായേലിലെ
മൂന്നാമത്തെ വന്‍ നഗരമായ ഹൈഫായിലാണ്
അഖിലലോക ബഹായി പ്രസ്ഥാനത്തിന്റെ
ആസ്ഥാനം. ഇവിടെയാണ് ബഹായി സ്ഥാപകനായ ബഹാളയുടെ
ശവകുടീരമുള്ളത്. ഇദ്ദേഹം.1863ല്‍ഇറാനിലാണ് ജനിച്ചത്. 1892ലാണ് മരണം. മുന്‍ഗാമിയായ ബാബിന്റെ
ഭൗതികാവശിഷ്ടം 1909 മാര്‍ച്ച് രണ്ടിന് ഇവിടേക്ക് കൊണ്ടുവന്നാണ്
സംസ്‌കരിച്ചിരുന്നത്. ഹൈഫാ നഗരത്തിലെ കര്‍മ്മല മലയും അവിടെ സ്ഥാപിച്ച ബഹായി ക്ഷേത്രവും ഞങ്ങള്‍ സന്ദര്‍ശിച്ചു. ക്ഷേത്രത്തില്‍ ആരാധാനാ വസ്തുക്കള്‍ ഒന്നുമില്ല. വിശാലമായ ഹാള്‍മാത്രം. 1953ല്‍ പൂര്‍ത്തിയാക്കപ്പെട്ട ക്ഷേത്രത്തിന് മനോഹരമായ വലിയ സുവര്‍ണ്ണഗോപുരമുണ്ട്.ക്ഷേത്രവും അതിനോടനുബന്ധിച്ച ബഹായി തോട്ടവുംനല്ല
നിലയില്‍ സംരക്ഷിക്കപ്പെടുന്നുണ്ട്. ഇത്
പവിത്രഭൂമിയാണെന്നാണ് ബഹായികള്‍ പറയുന്നത്.
ലോകത്തിന്റെ നാനാഭാഗത്തുനിന്നും ദിവസേന നൂറുകണക്കിന് വിശ്വാസികളും വിനോദ സഞ്ചാരികളും ഇവിടെ എത്തുന്നുണ്ട്.
അഞ്ഞൂറ് ഏക്രയോളം സ്ഥലത്താണ് ബഹായി ആ സ്ഥാനം സ്ഥിതിചെയ്യുന്നത്.മൂന്നുതട്ടുകളായാണ് ഹൈഫാ. നഗരം
കാണപ്പെടുന്നത്. മലമുകളില്‍ നിന്ന് താഴോട്ടായി
കടല്‍തീരംവരെ തുറമുഖമുള്ളതാണ് താഴെതട്ട്. രണ്ടാംതട്ടിലാണ് ക്ഷേത്രം. മലയുടെ നെറുകയിലാണ് മൂനനാംതട്ടം. രണ്ടും മൂന്നും തട്ടുകള്‍ ജനസാന്ദ്രതയുള്ളാണ്. ധനികരാണ്. ഇവിടുത്തെ
താമസക്കാര്‍. മുസ്ലിം ലോകവുമായി വിരുദ്ധ നിലപാടുള്ള
ബഹായികളെ ഇസ്രായേല്‍ നന്നായി സഹായിക്കുന്നുണ്ട്.
ഷിയ ഇസ്ലാം പ്രവാചകനാണെന്നണ് ബഹാഉള്ള
അവകാശപ്പെടുന്നത്. ഏഴുമില്യനോളം ബഹായികള്‍
ലോകത്തുണ്ടെന്നാണ് കരുതപ്പെടുന്നത്. ഹൈഫാ നഗരത്തില്‍ ഒരു ഇന്ത്യന്‍ ശ്മശാനമുണ്ട്. ഒന്നാംലോകമഹായുദ്ധകാലത്ത്, ഓട്ടോമന്‍ സാമ്രാജ്യത്തില്‍ നിന്നും ഹൈഫാ നഗരം
മോചിപ്പിക്കാന്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ ഭാഗമായിരുന്ന ഇന്ത്യന്‍ സൈനികള്‍ പോരാട്ടം നടത്തുന്നതിനിടയില്‍
വിര രക്തസാക്ഷിത്വം വരിച്ച നാല്‍പത്തിനാല് ഇന്ത്യന്‍
സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ ഇവിടെയാണ്
അടക്കിയിരിക്കുന്നത്. ഇവരെ സ്മരിക്കാന്‍ 2012ല്‍ ഹൈഫ
മുനിസിപ്പാലിറ്റി പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചിരുന്നു.
ഈ ശ്മശാനം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി
കഴിഞ്ഞാഴ്ച സന്ദര്‍ശിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു.
ജറൂസലമും ടെല്‍അവീവും കഴിഞ്ഞാല്‍ ഇസ്രയേലിലെ
മൂന്നാമത്തെ വലിയ പട്ടണമാണ് ഹൈഫ.

No comments:

Post a Comment