Latest News

കാമുകനോടൊപ്പം നാടുവിട്ട ഭര്‍തൃമതിയെ കൊല്ലൂരില്‍ കണ്ടെത്തി

ചീമേനി: മൂന്നുവയസ്സുള്ള മക നെ അമ്മയ്‌ക്കൊപ്പം ഭര്‍തൃഗൃഹത്തിലേക്ക് പറഞ്ഞുവിട്ട് കത്തെഴുതിവെച്ച് നാടുവിട്ട യുവതിയെ ഒടുവില്‍ പോലീസ്‌കണ്ടെത്തി. ചീമേനി കാനത്തുംപൊയിലിലെ ഇരുപത്തിനാലുകാരിയെയാണ് ചീമേനി പോലീസ് കൊല്ലൂരില്‍ വെച്ച് കണ്ടെത്തിയത്.
കൊടക്കാട് സ്വദേശിയായ സ്വ കാര്യബസ്സ് ജീവനക്കാരനോടൊ പ്പം യുവതി നാടുവിടുകയായിരുന്നു.യുവതിയെ ഇന്ന് ഹൊസ ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും. അതേസമയം കാമുകനായ സ്വകാര്യ ബസ്സ് ജീവനക്കാരെ കര്‍ണ്ണാടകത്തിലെ ക്ഷേത്രത്തില്‍ വെച്ച് വിവാഹം കഴിച്ച യുവതി ഇന്നലെ രാത്രി എട്ടര മണിയോ ടെ കോറോത്തെ ഭര്‍തൃഗൃഹത്തിലെത്തി മകനെ ആവശ്യപ്പെട്ട് ബ ഹളം വെക്കുകയും ബന്ധുക്ക ളും നാട്ടുകാരും ഇടപെട്ട് ചീമേനി പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എ.എസ്.ഐ സുരേന്ദ്ര നും സംഘവും യുവതിയെ ചീ മേനി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇക്കഴിഞ്ഞ നാലിനാണ് യുവതി വീടുവിട്ടിറങ്ങിപ്പോയത്. 

No comments:

Post a Comment