Latest News

സ്ത്രീയടക്കം രണ്ടുപേര്‍ പിടിയില്‍

പയ്യന്നൂര്‍: ഇരുപത് കുപ്പി വിദേശമദ്യവുമായി സ്ത്രീ ഉള്‍പ്പെടെ രണ്ടുപേരെ എക്‌സൈസ് സംഘം പിടികൂടി. രാമന്തളി ചിറ്റടിയിലെ പുതിയപുരയില്‍ ഭാനുമതി(60), പുളിങ്ങോം കാനംവയലിലെ അയത്തില്‍ വീട്ടില്‍ മാത്യുഫിലിപ്പ് (50) എന്നിവരെയാണ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.വി. പ്രഭാകരന്‍, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ അഷ്‌റഫ്, പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് തൂണോളി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കമലാക്ഷന്‍, യേശുദാസന്‍, രാജേന്ദ്രന്‍, ശ്രീനിവാസന്‍, സുബിന എന്നിവരടങ്ങിയ സംഘം പിടികൂടിയത്. പത്തുകുപ്പി മദ്യവുമായി രാമന്തളിയില്‍ ബസ്സിറങ്ങിവീട്ടിലേക്ക് പോ കുംവഴിയാണ് ഭാനുമതിയെ എക്‌സൈസ് സംഘം പിടികൂടിയത്.

No comments:

Post a Comment