Latest News

അശ്ലീല വാട്‌സപ്പ് സന്ദേശം നേതാവിന് സ്ഥാനങ്ങള്‍ പോയി ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

തൃക്കരിപപൂര്‍:തൃക്കരിപ്പൂരിലെ പി.എസ്.സി കോച്ചിംഗ് സെന്റര്‍ ജീവനക്കാരിയും അന്നൂര്‍ സ്വദേശിനി യും ഭര്‍തൃമതിയുമായ യുവതിക്ക് അശ്ലീല വാട്‌സപ്പ് സന്ദേശമയച്ച ഡി.വൈ.എഫ്.ഐ കാസര്‍കോട് ജില്ലാ കമ്മിറ്റിയംഗവും തൃക്കരിപ്പൂര്‍ ബ്ലോക്ക് പ്രസിഡണ്ടും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ പി.കെ. വിനോദിനെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കി സി.പി. എം ആയിറ്റി ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. ആറുമാസത്തേക്ക് ഇനി ഒരു മേല്‍ഘടകത്തിലേക്കും തിരഞ്ഞെടുക്കപ്പെടുന്നത് വിലക്കിക്കൊണ്ടാണത്രെ നടപടി.
ജില്ലാ സെക്രട്ടറി കെ.പി. സ തീഷ് ചന്ദ്രന്‍, മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍, ഏരിയാ സെ ക്രട്ടറി ഇ. കുഞ്ഞിരാമന്‍ എന്നിവരാണ് മേല്‍ കമ്മറ്റിയില്‍ നിന്ന് പ ങ്കെടുത്തത്
ആദ്യം നടന്ന ഏരിയാ കമ്മിറ്റിയില്‍ അധികം എതിര്‍ശബ്ദമിലലാതെ ജില്ലാ കമ്മിറ്റി മുന്നോട്ടുവെച്ച നടപടി നിര്‍ദ്ദേശം അംഗീകരിച്ചുവെങ്കിലും തൃക്കരിപ്പൂര്‍ ലോക്കല്‍ കമ്മിറ്റിയില്‍ നടപടിക്കെതിരെ ശക്തമായ എതിര്‍പ്പുമായി ചിലര്‍ മുന്നോട്ടുവന്നതായാണ് അറിയുന്നത്. ചിലര്‍ രാജി ഭീഷണിയും ഉയര്‍ത്തിയത്രെ. രാജിവെക്കുന്നവര്‍ക്ക് ഇപ്പോള്‍ തന്നെ രാജിവെക്കാമെന്നും , ജി ല്ലാ കമ്മിറ്റി തീരുമാനം എന്തുവന്നാലും നടപ്പാക്കുക തന്നെ ചെ യ്യുമെന്നുള്ള കടുത്ത നിലപാട് ജില്ലാ സെക്രട്ടറി സതീഷ് ചന്ദ്ര നും കമ്മിറ്റിയില്‍ പങ്കെടുത്ത മറ്റുള്ളവരും എടുത്തതോടെയാണ് തീരുമാനം അംഗീകരിക്കപ്പെട്ടത്.
തരംതാഴ്ത്തപ്പെട്ട വിനോദ് നിലവില്‍ യൂത്ത് ഫെല്‍ഫയര്‍ ബോര്‍ഡിലും,തൃക്കരിപ്പൂര്‍ താ ലൂ ക്ക് ആശുപത്രി വികസന സമിതിയിലും അംഗമാണ്. ഈ സ്ഥാ നങ്ങളില്‍തുടരുമെന്നാണറിയുന്നത്.
അതേസമയം താലൂക്ക് ആശുപത്രി വികസന സമിതി അംഗമെന്ന നിലയില്‍ ആശുപത്രിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സ്റ്റേജ് മൈക്ക് പ്രചരണം, ഫ്‌ള ക്‌സ് ബോര്‍ഡ്, കസേര എന്നിവ ഏര്‍പ്പാടാക്കിയത് ഇയാളാണത്രെ. ആയതിന്റെ ചെലവിലേക്ക് അമ്പതിനായിരം രൂപയുടെ ബില്ലാണ ത്രെ നല്‍കിയിരിക്കുന്നത് . ഈ പ്രശ്‌നവുംഅവിടെപുകയുന്നുണ്ട്.
വിനോദിനെതിരെ നടപടി കൈക്കൊണ്ടത് പ്രാദേശിക നേ തൃത്വത്തിലെ ചിലരെ വേവലാതിപ്പെടുത്തുന്നുണ്ടത്രെ. വിനോദിനറിയാവുന്ന പലരുടെയും ബിനാ മി ഇടപാടുകള്‍ പുറത്തു പറയു മൊഎന്ന ഭയമാണത്രെ കാരണം.

No comments:

Post a Comment